കോഴിക്കോട്: സംസ്ഥാനത്ത് ഒമിക്രോൺ ജാഗ്രത. കോഴിക്കോട് ജില്ലയിൽ ആണ് അതീവ ജാഗ്രതയുള്ളത്. 21 ന് യു.കെയിൽ നിന്ന് വന്നയാളുടെ സ്രവം പരിശോധനയ്ക്ക് അയച്ചു. രോഗിയുടെ അമ്മയ്ക്കും കോവിഡ് സ്ഥിരീകരിച്ചു. നിലവിൽ ഇയാളുടെ സമ്പർക്കപ്പട്ടികയിൽ നാല് ജില്ലകളിൽ ഉള്ളവരുണ്ടെന്നാണ് റിപ്പോർട്ട്. ഇയാളുടെ അമ്മയ്ക്കും കോവിഡ് സ്ഥിരീകരിച്ചതോടെയാണ് ഇയാളുമായി പ്രാഥമിക സമ്പർക്കം ഉള്ളവരുടെ പട്ടിക തയ്യാറാക്കി മറ്റ് ജില്ലകളിൽ അറിയിച്ചിട്ടുണ്ട്.
ഒമിക്രോൺ തടയുന്നതിന്റെ ഭാഗമായി കോഴിക്കോട് വിമാനത്താവളത്തിൽ യാത്രക്കാര്‍ക്ക് പരിശോധനയും നിരീക്ഷണവും ശക്തമാക്കിയതായി ആരോഗ്യവകുപ്പ് അറിയിച്ചു. റിസ്ക് പട്ടികയിലുള്ള രാജ്യങ്ങളിൽനിന്ന് എത്തുന്ന എല്ലാവർക്കും ആർടിപിസിആർ പരിശോധനയുണ്ട്. നിരീക്ഷണത്തിനും പരിശോധനയ്ക്കും മറ്റുമായി വിമാനത്താവളത്തിൽ ആരോഗ്യവകുപ്പ് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കി.
അതേസമയം, രാജ്യത്ത് കർണാടകയിൽ രണ്ട് പേർക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചിരുന്നു. ഇവരുടെ പ്രാഥമിക സമ്പർക്ക പട്ടികയിലുള്ളവരുടേതടക്കം പരിശോധന ഫലം വൈകാതെ പുറത്ത് വരും. ഒമിക്രോണ്‍ ബാധിതനായി പിന്നീട് നെഗറ്റീവായ ദക്ഷിണാഫ്രിക്കന്‍ സ്വദേശിയുടെ പ്രാഥമിക സമ്പര്‍ക്ക പട്ടികയിലുള്ളത് 24 പേരാണ്. അവരുമായി സമ്പർക്കത്തിലേര്‍പ്പെട്ടവരിൽ 204 പേരുണ്ട്. നാല്‍പത്തിയാറുകാരനായ ഡോക്ടറുടെ പ്രാഥമിക സ
Post Your Comments