തലശ്ശേരി: തലശ്ശേരിയില്‍യില്‍ ആഹ്വാനം ചെയ്ത പ്രതിഷേധ പ്രകടനത്തില്‍ നിന്ന് പിന്‍മാറില്ലെന്ന് ബിജെപി ജില്ല സംഘടനാ നേതൃത്വം അറിയിച്ചു . തലശ്ശേരി പോലീസ് പരിധിയില്‍ വെള്ളിയാഴ്ച മുതല്‍ തിങ്കളാഴ്ച വരെ കണ്ണൂര്‍ ജില്ലാ കളക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. തലശ്ശേരിയില്‍ ഹിന്ദുത്വാഭിമാനികളുടെ ശക്തി പ്രകടനം പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിലാണ് നിരോധനാജ്ഞ പുറപ്പെടുവിച്ചിരിക്കുന്നത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി എസ്ഡിപിഐ പ്രവര്‍ത്തകര്‍ പ്രതിഷേധ പരിപാടികളും സംഘര്‍ഷങ്ങളും അഴിച്ചുവിടുകയാണ്. ഇതിനെതിരെയാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്.
Read Also : പ്രക്ഷോഭത്തിനിടെ ‘മരിച്ച കര്‍ഷകരുടെ’ വിവരങ്ങളുമായി രാഹുല്‍ : പുറത്തു വിട്ടത് വിവിധ സംസ്ഥാനങ്ങളിലെ മരണ പട്ടിക
ഇന്ന് മുതല്‍ ആറാം തീയതി വരെ നിരോധനാജ്ഞ തുടരും. ആളുകള്‍ കൂട്ടംകൂടി നില്‍ക്കുന്നതിനും പ്രകടനം നടത്തിനും വിലക്കുണ്ട്.എന്നാ യാതൊരു കാരണവശാലും പ്രതിഷേധത്തില്‍ നിന്ന് പിന്‍മാറില്ലെന്ന് ബിജെപി ജില്ലാ പ്രസിഡണ്ട് എന്‍.ഹരിദാസ് അറിയിച്ചു. മരണത്തെ ഭയന്ന് ഒളിച്ചോടാനൊന്നും നില്‍ക്കില്ല. പ്രതിഷേധപരിപാടി നടത്തുക തന്നെ ചെയ്യുമെന്നും എന്‍. ഹരിദാസ് വ്യക്തമാക്കി.
വ്യാഴാഴ്ച തലശ്ശേരിയില്‍ എസ്ഡിപിഐ പ്രകടനം നടത്തിയിരുന്നു. ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ആയുസ് ഒടുങ്ങി മരിക്കില്ലെന്ന് ഉള്‍പ്പെടെയുളള മുദ്രാവാക്യങ്ങളായിരുന്നു പ്രകടനത്തില്‍ ഉടനീളം വിളിച്ചത്. പ്രതിഷേധ പ്രകടനത്തില്‍ ബിജെപി ഓഫിസിനു നേരെയും എസ്ഡിപിഐ ആക്രമണം നടത്താന്‍ ശ്രമിച്ചു. ഇത് തടയാന്‍ ബിജെപി പ്രവര്‍ത്തകര്‍ അണിനിരന്നതോടെ എസ്ഡിപിഐക്കാര്‍ പേടിച്ചോടുകയായിരുന്നു. പിന്നീട് പോലീസ് ഇടപെട്ടാണ് സ്ഥലത്ത് സംഘര്‍ഷം ഒഴിവാക്കിയത്.
Post Your Comments