Latest NewsKeralaNews

അജ്മല്‍ കസബിന്റെ പാരമ്പര്യമുള്ള പാക് ചാരന്‍മാരായ പോപ്പുലര്‍ ഫ്രണ്ടിന്റെ മതഭീകരര്‍ക്ക് ഇന്ത്യന്‍ മണ്ണില്‍ സ്ഥാനമില്ല

പോപ്പുലര്‍ ഫ്രണ്ടിനെതിരെ ഹിന്ദുഐക്യവേദി നേതാവ് ശ്യാം മോഹന്‍

 

തലശ്ശേരി: അജ്മല്‍ കസബിന്റെ പാരമ്പര്യമുള്ള പോപ്പുലര്‍ ഫ്രണ്ടിന്റെ മതഭീകരര്‍ക്ക് ഇന്ത്യന്‍ മണ്ണില്‍ സ്ഥാനമില്ല. ഇവര്‍ പാകിസ്താന്റെ ചാരന്‍മാരായി പ്രവര്‍ത്തിക്കുന്നവരാണെന്ന് ഹിന്ദു ഐക്യവേദി ജില്ലാ ജനറല്‍ സെക്രട്ടറി ശ്യാം മോഹന്‍. തലശ്ശേരിയില്‍ ഹിന്ദു സംഘടനകള്‍ ആഹ്വാനം ചെയ്ത ആത്മാഭിമാന ജ്വാലയില്‍ സംസാരിക്കുയായിരുന്നു അദ്ദേഹം. അങ്ങേയറ്റം പ്രകോപനപരമായ സംഭവത്തിനാണ് കഴിഞ്ഞ ദിവസം തലശ്ശേരി സാക്ഷ്യം വഹിച്ചതെന്നും ശ്യാം മോഹന്‍ ഓര്‍മ്മിപ്പിച്ചു.

Read Also : നിരോധനാജ്ഞക്കിടയിലും ഹൈന്ദവ സംഘടനകളുടെ പ്രതിഷേധ പ്രകടനം: നൂറുകണക്കിന് പ്രവർത്തകർ റോഡിൽ കുത്തിയിരിക്കുന്നു

‘പോപ്പുലര്‍ ഫ്രണ്ടിന്റെ പാരമ്പര്യമെന്ന് പറയുന്നത് ബിന്‍ലാദന്റെ പാരമ്പര്യമാണ് , അജ്മല്‍ കസബിന്റെ പാരമ്പര്യമാണ്. അതുകൊണ്ട് ഇന്ത്യന്‍ മണ്ണില്‍ കാലുകുത്തി പാകിസ്താന്റെ ചാരന്‍മാരായി പ്രവര്‍ത്തിക്കുന്ന പോപ്പുലര്‍ ഫ്രണ്ടിന്റെ മതഭീകരര്‍ക്ക് ഇവിടെ സ്ഥാനമില്ലെന്ന് ഉറക്കെ പ്രഖ്യാപിക്കാനാണ് ഈ ആത്മാഭിമാന ജ്വാല സംഘടിപ്പിച്ചത്’ , ശ്യാം മോഹന്‍ പറഞ്ഞു. ഇവിടെ മതത്തിനെതിരെ അല്ല പ്രതിഷേധം നടത്തുന്നത്. ഇസ്ലാം സമൂഹത്തിന്റെ ഘാതകരാണ് പോപ്പുലര്‍ ഫ്രണ്ട് എന്ന സംഘടനയെന്നും ശ്യാം മോഹന്‍ വ്യക്തമാക്കി.

വ്യാഴാഴ്ച തലശ്ശേരിയില്‍ എസ്ഡിപിഐ പ്രകടനം നടത്തിയിരുന്നു. ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ആയുസ് ഒടുങ്ങി മരിക്കില്ലെന്ന് ഉള്‍പ്പെടെയുളള മുദ്രാവാക്യങ്ങളായിരുന്നു പ്രകടനത്തില്‍ ഉടനീളം വിളിച്ചത്. പ്രതിഷേധ പ്രകടനത്തില്‍ ബിജെപി ഓഫിസിനു നേരെയും എസ്ഡിപിഐ ആക്രമണം നടത്താന്‍ ശ്രമിച്ചു. ഇത് തടയാന്‍ ബിജെപി പ്രവര്‍ത്തകര്‍ അണിനിരന്നതോടെ എസ്ഡിപിഐക്കാര്‍ പേടിച്ചോടുകയായിരുന്നു. പിന്നീട് പോലീസ് ഇടപെട്ടാണ് സ്ഥലത്ത് സംഘര്‍ഷം ഒഴിവാക്കിയത്.

 

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button