ThiruvananthapuramKeralaNattuvarthaLatest NewsNews

പള്ളിയെ പ്രതിഷേധ വേദിയാക്കുന്ന ലീഗ് നിലപാട് സംഘ്പരിവാറുകര്‍ക്കുള്ള പച്ചക്കൊടി: പിണറായി വിജയന്‍

തിരുവനന്തപുരം: ആരുടെയും ആരാധന സ്വതന്ത്ര്യം ഇല്ലാതാകില്ലെന്നും അവ സംരക്ഷിക്കുന്നതിനായി കമ്മ്യൂണിസ്റ്റുകാര്‍ മുന്നിലുണ്ടാകുമെന്നും ഒരു വിഭാഗത്തെ ശത്രുക്കളാക്കി മാറ്റാന്‍ എന്ത് നുണയും പ്രചരിപ്പിക്കുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍.

‘ഹലാല്‍ ഭക്ഷണം ഇവിടെ നല്‍കുമെന്ന് ഒരു സ്ഥാപനവും എഴുതിവെച്ചിട്ടില്ല. മാര്‍ക്കറ്റിങിന് വേണ്ടി ചില സ്ഥാപനങ്ങള്‍ ഹലാല്‍ എന്ന് രേഖപ്പെടുത്തുന്നു. എല്ലാ വിഭാഗത്തിലെ കച്ചവടക്കാരും ഇത്തരം ഉല്‍പന്നം നല്‍കുന്നുണ്ടെന്നിരിക്കെ എന്തിനാണ് മതസ്പര്‍ദ്ധ വളര്‍ത്തുന്നത്’.പിണറായി വിജയൻ ചോദിച്ചു.

സഹപാഠിയുടെ സഹോദരിയുടെ വിവാഹത്തിനെത്തിയ എംബിബിഎസ് വിദ്യാര്‍ഥിനിയെ കൂട്ടബലാത്സംഗം ചെയ്തു: മുഖ്യപ്രതി പിടിയിൽ

സംസ്ഥാനത്ത് വലിയ തോതിലുള്ള അവിശുദ്ധ കൂട്ടുകെട്ട് തെരഞ്ഞെടുപ്പിന് ശേഷവും തുടരുന്നുണ്ടെന്നും ഒരു വിഭാഗത്തെ ശത്രുക്കളാക്കി കാണാനുള്ള ശ്രമം തിരിച്ചറിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു. വഖഫ് ബോര്‍ഡ് നിയമനം പിഎസ്‌സിക്ക് വിടണമെന്ന് വഖഫ് ബോര്‍ഡ് തീരുമാനിച്ചതാണ്. മുസ്‌ലിങ്ങള്‍ക്ക് എതിരായ തീരുമാനമെന്ന് വരുത്താനാണ് ലീഗ് ശ്രമം -മുഖ്യമന്ത്രി പറഞ്ഞു. പള്ളിയെ പ്രതിഷേധ വേദിയാക്കുന്ന ലീഗ് നിലപാട് സംഘ്പരിവാറുകര്‍ക്കുള്ള പച്ചക്കൊടിയാണെന്നും അദ്ദേഹം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button