ന്യൂയോർക്ക്: ആയുധധാരിയെ കെട്ടിടത്തിന് സമീപം സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടെത്തിയതിനെത്തുടർന്ന് യു.എൻ ആസ്ഥാന മന്ദിരത്തിന് പോലീസ് കനത്ത സുരക്ഷ ഏർപ്പെടുത്തി. വ്യാഴാഴ്ചയാണ് കെട്ടിടത്തിനു സമീപം ഷോട്ട് ഗൺ ഏന്തിയ വ്യക്തിയെ പോലീസ് കാണുന്നത്. തോക്കുമായി കെട്ടിടത്തിനു സമീപം നിൽക്കുന്നയാളുടെ ചിത്രവും, ഇതു കണ്ട് ആസ്ഥാന മന്ദിരത്തിനു ചുറ്റും പോലീസ് വളയുന്ന ചിത്രവും പുറത്തുവന്നിട്ടുണ്ട്.
യു.എൻ ആസ്ഥാന മന്ദിരത്തിന്റെ കവാടത്തിനു മുൻപിൽ താൻ സ്വയം വെടിവെച്ചു മരിക്കുമെന്ന് ഇയാൾ ഭീഷണിപ്പെടുത്തിയതായി ഉദ്യോഗസ്ഥൻ റിപ്പോർട്ട് ചെയ്തു. യു.എൻ തലസ്ഥാനം അടച്ചിട്ടിരിക്കുകയാണെന്നും അവിടെ പോലീസിന്റെ പ്രവർത്തനം നടക്കുകയാണെന്നും ഐക്യരാഷ്ട്രസഭാ വക്താവ് എ.എഫ്.പിയോട് വ്യക്തമാക്കി. എന്നാൽ, പുറത്തു നടന്ന സംഭവം അകത്തു നടന്നിരുന്ന മീറ്റിംഗുകളെ ബാധിച്ചിട്ടില്ലെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ട്.
മണിക്കൂറുകൾ നീണ്ട അനുനയ ശ്രമങ്ങൾക്കു ശേഷമാണ് ഇയാളെ പോലീസ് കീഴടക്കുന്നത്. സംഭവത്തെ കുറിച്ച് അന്വേഷണം നടക്കുന്ന സാഹചര്യത്തിൽ 42 സ്ട്രീറ്റ്, ഫസ്റ്റ് അവന്യൂ എന്നീ മേഖലകൾ സഞ്ചാരമാർഗ്ഗത്തിൽ നിന്നും താൽക്കാലികമായി ഒഴിവാക്കാൻ ജനങ്ങളോട് ന്യൂയോർക്ക് പോലീസ് ആവശ്യപ്പെട്ടു
Post Your Comments