Latest NewsInternational

യുദ്ധസന്നാഹങ്ങളുമായി റഷ്യ : പ്രത്യാഘാതങ്ങളെക്കുറിച്ച് ശക്തമായ മുന്നറിയിപ്പു നൽകി യു.എസ്

സംഘർഷഭരിതമായ അവസ്ഥകൾ ഒഴിവാക്കാൻ നല്ലത് നയതന്ത്രപരമായ ചർച്ചകൾ

ന്യൂയോർക്ക്: ഉക്രൈനെ ആക്രമിക്കുമെന്ന രീതിയിലുള്ള റഷ്യയുടെ യുദ്ധസന്നാഹങ്ങൾക്ക് ശക്തമായ മുന്നറിയിപ്പു നൽകി യു.എസ്. അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറിയായ ആന്റണി ബ്ലിങ്കനാണ് റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്റോവിന് ഇത്തരമൊരു മുന്നറിയിപ്പ് നൽകിയത്.

ഇക്കഴിഞ്ഞ വ്യാഴാഴ്ച, സ്റ്റോക്ഹോമിൽ വച്ച് നടന്ന ഇരുവരുടേയും കൂടിക്കാഴ്ചയിൽ വച്ചായിരുന്നു ബ്ലിങ്കൻ യു.എസ് നയം വ്യക്തമാക്കിയത്. ‘ഉക്രൈൻ അതിർത്തിയിലെ യുദ്ധസന്നാഹങ്ങൾ തുടരുകയാണെങ്കിൽ, തീർച്ചയായും അതിനു ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാവും. സംഘർഷഭരിതമായ അത്തരം അവസ്ഥകൾ ഒഴിവാക്കാൻ ഏറ്റവും നല്ലത് നയതന്ത്രപരമായ ചർച്ചകളാണെന്നും ബ്ലിങ്കൺ പറഞ്ഞു.

ഉക്രൈൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്കിയടക്കമുള്ളവരുടെ പ്രസ്താവനകൾ ചൂണ്ടിക്കാട്ടി ക്രംലിൻ വക്താവായ ദിമിത്രി പെസ്കോവ് “ഉക്രൈൻ സമാധാനപരമായ ഒരു അന്തരീക്ഷം ആഗ്രഹിക്കുന്നില്ല’ എന്ന് പ്രസ്താവിച്ചിരുന്നു. ഇതോടൊപ്പം തന്നെ റഷ്യ ഉക്രൈനെ അതിർത്തിയിലെ സൈനിക വിന്യാസം വർദ്ധിപ്പിക്കുകയും ചെയ്തു. ഇതു കൂടി കണക്കിലെടുത്താണ് അമേരിക്കയുടെ ഈ ഇടപെടൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button