മലപ്പുറം: കുഴല്‍പണവുമായി പിടികൂടിയ യുവാക്കള്‍ക്ക് പറയത്തക്ക ജോലിയൊന്നും ഇല്ലെങ്കിലും വില കൂടിയ കാറും ബൈക്കും പണവും ഇഷ്ടംപോലെയായിരുന്നു. കുഴല്‍പണ ഇടപാടിലൂടെ മലപ്പുറം വേങ്ങര സ്വദേശികളായ സഹീറും ഷമീറും സമ്പാദിച്ചത് ലക്ഷങ്ങളാണെന്നാണ് പുറത്തുവരുന്ന വിവരം. ജോലിക്കൊന്നും പോകാതെ തന്നെ കാറും ബൈക്കും വിലകൂടിയ മൊബൈല്‍ ഫോണും ഉപയോഗിച്ച് മാഫിയാ തലവന്‍മാരായി വിലസുന്നതിനിടെയാണ് അനധികൃത പണവുമായി പോലീസിന്റെ പിടിയിലാവുന്നത്.
കുറ്റിപ്പുറത്ത് ദേശീയ പാതയില്‍ വാഹനപരിശോധനയ്ക്കിടെയാണ് ഇവരില്‍ നിന്നും പണം പോലീസ് കണ്ടെടുത്തത്. കാറില്‍ രഹസ്യ അറ ഉണ്ടാക്കിയാണ് പണം സൂക്ഷിച്ചിരുന്നത്. വിദേശ രാജ്യങ്ങളില്‍ നിന്നുള്ള സന്ദേശത്തിന് അടിസ്ഥാനത്തിലാണ് ഇരുവരും കുഴല്‍പ്പണം വിവിധ ജില്ലകളില്‍ എത്തിച്ചിരുന്നത്.
തൃശ്ശൂര്‍ ജില്ലയിലേക്ക് പണം കൊണ്ടുപോകുന്നതിനിടെയാണ് കുറ്റിപ്പുറത്ത് ഇവര്‍ പിടിയിലായത്. സഹീറും ഷമീറും നേരിട്ടാണ് കുഴല്‍പ്പണ ഇടപാടുകള്‍ നടത്തിയിരുന്നത്.
പിടിച്ചെടുത്ത പണവും പ്രതികളെയും ഇന്‍കംടാക്‌സ് ഡിപ്പാര്‍ട്ട്‌മെന്റിന് കൈമാറും.
Post Your Comments