കൊടുവള്ളി: യുവാവിനെ ആക്രമിച്ച് പരിക്കേൽപ്പിച്ച സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിൽ. മുസ്ലിം യൂത്ത് ലീഗ് നഗരസഭ കമ്മിറ്റി ജോ.സെക്രട്ടറി വാവാട് എരത്തോണയിൽ എരേരക്കൽ മുഹമ്മദ് കുഞ്ഞാവ (40)യെ ആക്രമിച്ച് പരിക്കേൽപിച്ച കേസിലാണ് ഒരാൾ കൂടി പിടിയിലായത്.
വാവാട് സെൻറർ കണ്ണാടിപ്പോയിൽ അബ്ദുറഹിമാൻ (29) എന്ന ചിക്കുവാണ് പൊലീസ് പിടിയിലായത്. 2021 സെപ്റ്റംബർ 14ന് രാത്രിയാണ് കേസിനാസ്പദ സംഭവം.
Read Also : അസം സ്വദേശിനിയ്ക്ക് പീഡനം : കോഴിക്കോട് സ്വദേശി പിടിയിൽ
സംഭവത്തിനു ശേഷം വിദേശത്തേക്കു കടന്ന അബ്ദുറഹിമാൻ കഴിഞ്ഞ ദിവസം മടങ്ങിവരവെ കരിപ്പൂർ വിമാനത്താവളത്തിൽ നിന്നാണ് പൊലീസ് പിടിയിലായത്. വാവാട് സെൻറർ വെള്ളറമ്മലിലെ ബന്ധുവീട്ടിൽ നിന്ന് എരഞ്ഞോണയിലെ വീട്ടിലേക്ക് മുഹമ്മദ് ബൈക്കിൽ വരുന്നതിനിടെ മറഞ്ഞിരുന്ന മുഖംമൂടി ധരിച്ച രണ്ടുപേർ ബൈക്കിന് മുന്നിലേക്ക് ചാടി വീണ് തടഞ്ഞു നിർത്തുകയും മുളകുപൊടി വിതറി മുഹമ്മദിനെ വടി കൊണ്ടും കമ്പികൊണ്ടും അടിച്ച് പരിക്കേൽപിക്കുകയായിരുന്നുവെന്നാണ് കേസ്.
കേസിലെ മറ്റൊരു പ്രതിയായ പാറക്കൽ സക്കീറിനെ കൊടുവള്ളി പൊലീസ് നേരത്തേ പിടികൂടിയിരുന്നു. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി.
Post Your Comments