തിരുവല്ല: ജനാധിപത്യ മഹിള അസോസിയേഷൻ പ്രവർത്തകയെ പീഡിപ്പിച്ച് നഗ്നദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. പതിനൊന്നാം പ്രതി ചുമത്ര എലിമണ്ണിലിൽ വീട്ടിൽ സജിയെയാണ് പൊലീസ് പിടികൂടിയത്. തിരുവല്ല പൊലീസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ബുധനാഴ്ച ഉച്ച കഴിഞ്ഞ് രണ്ടരയോടെ കുറ്റപ്പുഴയിൽ നിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
ഇയാൾക്കെതിരായ കേസ് ദൃശ്യങ്ങൾ പ്രചരിപ്പിച്ചുവെന്നാണ്. സംഭവത്തിൽ ശനിയാഴ്ച പൊലീസ് കേസെടുക്കുകയും തിരുവല്ല ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ചൊവ്വാഴ്ച പരാതിക്കാരിയുടെ രഹസ്യമൊഴി രേഖപ്പെടുത്തുകയും ചെയ്തിരുന്നു. കേസ് സംബന്ധിച്ച് ഫോൺ രേഖകളും ടവർ ലൊക്കേഷനും പരിശോധിക്കാനായി സൈബർ സെല്ലിന്റെ സഹായവും പൊലീസ് തേടിയിട്ടുണ്ട്.
Read Also : വാടകക്കെടുക്കുന്ന വാഹനങ്ങള്‍ മറിച്ചുവിറ്റ് തട്ടിപ്പ് : ഒരാൾ പിടിയിൽ
ഒന്നാം പ്രതി സി.പി.എം കോട്ടാലി ബ്രാഞ്ച് സെക്രട്ടറി സജിമോനും, രണ്ടാം പ്രതി ഡി.വൈ.എഫ്.ഐ നേതാവ് നാസറും ഉൾപ്പെടെയുള്ളവർ ഒളിവിലാണ്. കേസിൽ പ്രതി ചേർക്കപ്പെട്ട 12 പേരും സി.പി.എം പ്രവർത്തകരാണ്.
Post Your Comments