കണ്ണൂര്‍: ശുചിമുറിയില്‍ മൊബൈല്‍ ക്യാമറ ഒളിപ്പിച്ചു കുട്ടികളുടെ ചിത്രം പകര്‍ത്തിയ കേസില്‍ അധ്യാപകന് അറസ്റ്റില്‍. ആര്‍സി അമല ബേസിക് യുപി സ്കൂളിലെ അറബി അധ്യാപകന് വടകര വള്ള്യാട് കെ.നൗഷാദിനെ (36) ആണ് പോക്സോ കുറ്റം ചുമത്തി ധര്‍മടം പൊലീസ് ഇന്‍സ്പെക്ടര്‍ ടി.പി.സുമേഷും സംഘവും അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടികളുടെ ശുചിമുറിയ്ക്ക് അകത്ത് മൊബൈല്‍ ക്യാമറ ഓണാക്കിയായിരുന്നു ഇയാള്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയത്.
ശുചിമുറിയ്ക്കുളളില്‍ മൊബൈല്‍ ഫോണ്‍ കണ്ട കുട്ടികളില്‍ ഒരാള്‍ രക്ഷിതാവിനെ വിവരം അറിയിച്ചതിനെ തുടര്‍ന്നാണ് സംഭവം പുറത്തറിഞ്ഞത്. രക്ഷിതാക്കള്‍ ഈ വിവരം പ്രധാന അദ്ധ്യാപികയെ അറിയിക്കുകയായിരുന്നു. പ്രധാന അദ്ധ്യാപിക വിവരം പോലീസിനെ അറിയിച്ചതിനെ തുടര്‍ന്നാണ് നൗഷാദിനെതിരെ കേസ് എടുത്തത്. ഇയാളെ പിന്നീട് കോടതിയില്‍ റിമാന്‍ഡ് ചെയ്തു. ആര്‍സി അമല ബേസിക് യുപി സ്കൂളിലെ അറബി അദ്ധ്യാപകനാണ് നൗഷാദ്. മൂന്ന് മാസം മുന്‍പാണ് ഇയാള്‍ ജോലിയില്‍ പ്രവേശിച്ചത്.
Post Your Comments