കൊൽക്കത്ത: സ്വന്തം രാഷ്ട്രീയ നിലപാടും അഭിപ്രായങ്ങളും പങ്കുവെക്കുന്നതിനോ രാജ്യത്ത് നടക്കുന്ന വിവാദപരമായ വിഷയങ്ങളിൽ ശബ്ദമുയർത്താനോ സെലിബ്രിറ്റികൾ പൊതുവെ തയ്യാറാകില്ല. കരിയറിനേയോ, വ്യക്തി ജീവിതത്തിനേയോ ഇത് ബാധിക്കുമെന്ന ഭയമാണ് പലരും നിശബ്ദരാാകാാനുള്ള കാരണം. എന്നാൽ ഇതിൽ നിന്നും ഏറെ വ്യത്യസ്തയാണ് നടി സ്വരഭാസ്കർ. രാജ്യത്ത് ചർച്ചയായ എല്ലാ കാര്യങ്ങളിലും നിലപാട് അവർ വ്യക്തമാക്കാറുണ്ട്.
ഏതെങ്കിലും ഭീഷണികൾക്ക് വഴങ്ങി പറഞ്ഞകാര്യങ്ങൾ ഒരിക്കൽപോലും മാറ്റി പറയുകയും ചെയ്തിട്ടില്ല. പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ രണ്ടുദിവസത്തെ സന്ദർശനത്തിനായി മുംബൈയിലെത്തിയിരുന്നു. ഇതിന്റെ ഭാഗമായി ബുധനാഴ്ച നടന്ന മീറ്റ് ആന്റ് ഗ്രീറ്റ് പരിപാടിയിൽ സ്വരഭാസ്കർ പങ്കെടുക്കുകയും സമീപകാലത്ത് നടന്ന സംഭവങ്ങളെ കുറിച്ച് ഗൗരവപരമായ ചോദ്യങ്ങൾ ഉന്നയിക്കുകയും ചെയ്തിരുന്നു. വേദിയിലിരിക്കുന്ന മംമ്തയെ അഭിസംബോധന ചെയ്ത് നാലുമിനിറ്റോളം സ്വര ഭാസ്കർ സംസാരിച്ചു.
Post Your Comments