തിരുവനന്തപുരം: തമിഴ്നാട്ടിലെ തെങ്കാശിയിൽ നിന്ന് കേരളം നേരിട്ട് പച്ചക്കറി വാങ്ങണ ധാരണയായി. ഈ മാസം എട്ടിന് ഇത് സംബന്ധിച്ച ധാരണാപത്രത്തിൽ സംസ്ഥാനം ഒപ്പിടും. ഇടനിലക്കാരെ പൂർണമായി ഒഴിവാക്കി തെങ്കാശിയിലെ 6000 കർഷകരിൽ നിന്നാവും കേരളം നേരിട്ട് പച്ചക്കറി വാങ്ങുക. തെങ്കാശിയിൽ നടന്ന കേരള-തമിഴ്നാട് ഉദ്യോഗസ്ഥ തല ചർച്ചയിലാണ് ഇത് സംബന്ധിച്ച തീരുമാനം എടുത്തത്.
6000 കർഷകരെ പ്രതിനിധീകരിക്കുന്ന 6 സംഘടനാ നേതാക്കളും കേരള, തമിഴ്നാട് സംസ്ഥാനങ്ങളിലെ കൃഷിവകുപ്പ് ഉദ്യോഗസ്ഥരും കേരളത്തിലെ ഹോർട്ടികോർപ്പ് എംഡിയും ഉൾപ്പെടെയുള്ളവരാണ് തെങ്കാശിയിലെ ചർച്ചയിൽ പങ്കെടുത്തത്. കർഷകരെ പ്രതിനിധീകരിക്കുന്ന സംഘടനകൾക്ക് നൽകേണ്ട വിഹിതം വരും ദിവസങ്ങളിൽ തീരുമാനിക്കും.
അതേസമയം കാർഷിക നിയമങ്ങളെ കേരളം സർക്കാർ ശക്തമായി എതിർത്തിരുന്നു. ഇടനിലക്കാരെ ഒഴിവാക്കി കർഷകർക്ക് ലാഭമുണ്ടാക്കുന്ന തരത്തിലുള്ള ബില്ലായിരുന്നു സമരം മൂലം ഇപ്പോൾ പിൻവലിക്കേണ്ടി വന്നത്. എതിർത്ത ഇതേ നിയമത്തിന്റെ രീതിയിലാണ് ഇപ്പോൾ കേരളം തമിഴ്നാടുമായി കരാർ ഉണ്ടാക്കുന്നതുമെന്നാണ് സോഷ്യൽ മീഡിയ ആരോപണം.
Post Your Comments