Latest NewsNewsIndia

ഏഴ് വർഷത്തിനിടെ റെക്കോർഡ് വിനോദ സഞ്ചാരികളുമായി ജമ്മു കശ്മീർ

ശ്രീനഗർ : ജമ്മു കശ്മീരിൽ കഴിഞ്ഞ മാസം എത്തിയത് റെക്കോർഡ് വിനോദ സഞ്ചാരികളെന്ന് റിപ്പോർട്ട്. കഴിഞ്ഞ ഏഴ് വർഷത്തിനിടെ ആദ്യമായാണ് ജമ്മു കശ്മീർ വിനോദ സഞ്ചാരികളുടെ എണ്ണത്തിൽ റെക്കോർഡ് ഇടുന്നത്.

തുടർച്ചയായ ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ഒക്ടോബറിൽ കശ്മീരിൽ എത്തുന്ന വിനോദ സഞ്ചാരികളുടെ വരവ് കുറഞ്ഞിരുന്നു. എന്നാൽ, നവംബറിൽ 1.27 ലക്ഷം പേരാണ് വിനോദ സഞ്ചാരത്തിനായി കശ്മീരിൽ എത്തിയത്.

Read Also  :  തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുന്നു : 14 സ്ഥലങ്ങളില്‍ വ്യാപക റെയ്ഡ്

ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെ പിന്നാലെ 2019 നവംബറിൽ 12,086 പേരാണ് ജമ്മു കശ്മീരിൽ എത്തിയത്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതോടെ 2020 നവംബറിൽ ഇത് 6,327 ആയി കുറഞ്ഞു. ഇതിന് മുൻപ് 2017 ലാണ് ഒരു ലക്ഷത്തിന് മുകളിൽ വിനോദ സഞ്ചാരികൾ ജമ്മു കശ്മീരിൽ എത്തിയത്. 1.12 ലക്ഷം പേരാണ് അന്ന് ജമ്മു കശ്മീരിൽ എത്തിയത്. 2018 ൽ 33,720 പേരും, 2016 ൽ 23,569 പേരും, 2015 ൽ 64,778 പേരും കശ്മീർ സന്ദർശിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button