
ന്യൂഡല്‍ഹി: ജവാദ് ചുഴലിക്കാറ്റിനെ നേരിടാന്‍ ദേശീയ ദുരന്തനിവാരണ സേന സുസജ്ജമെന്ന് എന്‍ഡിആര്‍എഫ് ഡയറക്ടര്‍ ജനറല്‍ അതുല്‍ കര്‍വാള്‍. ചുഴലിക്കാറ്റ് ആഞ്ഞടിക്കാന്‍ സാധ്യതയുള്ള മേഖലകളില്‍ മാത്രമായി 33 എന്‍ഡിആര്‍എഫ് സംഘങ്ങളെ വിന്യസിച്ചുണ്ടെന്ന് അതുല്‍ കര്‍വാള്‍ അറിയിച്ചു. ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനായി പ്രധാനമന്ത്രി ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് എന്‍ഡിആര്‍എഫ് മേധാവി ഇക്കാര്യം അറിയിച്ചത്.
Read Also : ശബരിമല: സന്നിധാനത്ത് കൊവിഡ് പ്രതിരോധത്തിന് അപരാജിത ധൂപചൂര്‍ണ്ണം
ചുഴലിക്കാറ്റ് ആഞ്ഞടിക്കാന്‍ സാദ്ധ്യതയുള്ള മേഖലകളില്‍ നിന്നും ജനങ്ങളെ മാറ്റിപാര്‍പ്പിക്കാനുള്ള നടപടികള്‍ ആരംഭിച്ചു. ആന്ധ്രപ്രദേശ്, ഒഡീഷ എന്നീ സംസ്ഥാനങ്ങളിലാണ് ചുഴലിക്കാറ്റ് വീശാന്‍ സാദ്ധ്യത. എന്‍ഡിആര്‍എഫ് സംഘത്തിന്റെ എല്ലാ വിധ സേവനങ്ങളും ഈ ജില്ലകളില്‍ ഉറപ്പാക്കുമെന്ന് അതുല്‍ കര്‍വാള്‍ പറഞ്ഞു.
തീരപ്രദേശങ്ങളിലേയ്ക്ക് 29 എന്‍ഡിആര്‍എഫ് സംഘങ്ങളെ ഇതിനോടകം അയച്ചിട്ടുണ്ട്. നിലവില്‍ 33 സംഘങ്ങളാണ് പ്രദേശങ്ങളിലുള്ളത്. തീരപ്രദേശങ്ങളിലുള്ളവരെ സുരക്ഷിത സ്ഥാനങ്ങളിലേയ്ക്ക് മാറ്റിപാര്‍പ്പിച്ചുവരികയാണെന്നും എന്‍ഡിആര്‍എഫ് മേധാവി കൂട്ടിച്ചേര്‍ത്തു.
ജവാദ് ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ദക്ഷിണ ആന്‍ഡമാന്‍ കടലില്‍ ന്യൂമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയുണ്ടെന്നും ശനിയാഴ്ചയോടെ ഇത് ഒഡീഷ തീരത്ത് ചുഴലിക്കാറ്റിന്റെ രൂപത്തില്‍ എത്തിപ്പെടുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
Post Your Comments