Latest NewsNewsIndia

ഹിന്ദുത്വം ഒരു ജീവിതരീതി: ബാബർ കാലഘട്ടത്തിന്​ മുമ്പ്​ ഇന്ത്യയിൽ എല്ലാവരും ഹിന്ദുക്കളായിരുന്നുവെന്ന് അസം മുഖ്യമന്ത്രി

അസം: ഇന്ത്യ ഹിന്ദു ഭൂരിപക്ഷ പ്രദേശമാണെന്നും ബാബർ കാലഘട്ടത്തിന് മുമ്പ് ഇന്ത്യയിലുള്ള എല്ലാവരും ഹിന്ദുക്കളായിരുന്നുവെന്നും വ്യക്തമാക്കി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. രാജ്യത്തിന് പുറത്ത് പ്രശ്‌നങ്ങൾ അനുഭവിക്കുന്ന ഹിന്ദുക്കളെ രാജ്യത്തേക്ക് സ്വാഗതം ചെയ്യുമെന്നും ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.

‘ഹിന്ദുത്വം ഒരു ജീവിതരീതിയാണ്. ഓരോ ഹിന്ദുവിൻറെയും വേരുകൾ ഇന്ത്യയാണ്. ബാബർ കാലഘട്ടത്തിന് യുഗത്തിന് മുമ്പ് എല്ലാവരും ഹിന്ദുക്കളായിരുന്നു. ക്ഷേത്രനിർമ്മാണത്തെക്കുറിച്ച് സംസാരിക്കുന്നവരെ വർഗീയമായി കാണുന്നത് എന്തുകൊണ്ടാണ്? പഴയ ക്ഷേത്രങ്ങൾ പുനർനിർമ്മിക്കുന്നതിൽ എന്താണ് തെറ്റ്? ഞങ്ങൾ ഹിന്ദുവാണ്, ഞങ്ങൾ ഹിന്ദുവായിരിക്കും. ഹിമന്ത ബിശ്വ ശർമ്മ വ്യക്തമാക്കി.

എന്നും വിദേശത്ത് പോയി കഴിയാനാകില്ല: രാഹുൽ ഗാന്ധിയെ പരിഹസിച്ച് മമത: മറുപടിയുമായി കോൺഗ്രസ്

‘നമ്മളെല്ലാവരും ഹിന്ദുക്കളുടെ പിന്മുറക്കാരാണ്. ഒരു ക്രിസ്ത്യാനിയോ മുസ്ലിമോ ഹിന്ദുക്കളിൽ നിന്ന് ചില സമയങ്ങളിൽ ഉണ്ടായിട്ടുണ്ട്. എന്നുകരുതി ഹിന്ദുത്വയെ നീക്കം ചെയ്യാൻ കഴിയില്ല. കാരണം, അത് ഒരാളുടെ വേരുകളിൽ നിന്നും മാതൃരാജ്യത്തിൽ നിന്നും ഉള്ളതാണ്. എനിക്കോ മറ്റാർക്കെങ്കിലുമോ അത് എങ്ങനെ തടയാനാകും? കാലങ്ങളായി അത് തുടർന്നുകൊണ്ടിരിക്കുന്നു’. ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button