Latest NewsKeralaIndia

ജീവിതം വഴിമുട്ടിയെന്നു കരുതിയപ്പോൾ മന്ത്രി വി മുരളീധരന്റെ ഇടപെടൽ: ഇസ്രായേൽ യാത്രാതടസം നീങ്ങിയതിന് നന്ദി കുറിപ്പ്

സംഘർഷഭരിതമായ പാർലിമെൻ്റ് സമ്മേളനത്തിനിടയിൽ പാർലമെൻ്റി കാര്യ സഹമന്ത്രി കൂടിയായ അദ്ദേഹത്തിൻ്റെ ഇടപെടൽ എത്രമാത്രം വിലപ്പെട്ടതായിരുന്നുവെന്ന് ഞങ്ങളറിയുന്നു.

ന്യൂഡൽഹി: പലതും വിറ്റും കടം വാങ്ങിയും ജോലിക്കായി ഇസ്രായേലിലേക്ക് പോയ മലയാളികൾക്ക് ഡൽഹി എയർപോർട്ടിൽ എത്തിയപ്പോൾ യാത്രാനുമതി നിഷേധിച്ചു. . ഒമിക്രോൺ ഭീതിയുടെ പശ്ചാത്തലത്തിൽ ടെൽ അവീവിൽ ഇറങ്ങാനുള്ള ഗ്രീൻ എൻട്രി പെർമിറ്റ് റദ്ദായതാണ് ഇവരുടെ യാത്രയ്ക്ക് വിഘാതമായത്. തങ്ങൾ കേണപേക്ഷിച്ചിട്ടും ഞങ്ങൾക്ക് ഒന്നും ചെയ്യാനില്ലെന്നായിരുന്നു എയർ ഇന്ത്യ അധികൃതരുടെ മറുപടിഎന്ന് ഇവർ പറയുന്നു. വി മുരളീധരന്റെ സമയോചിത ഇടപെടലിൽ ഇവർക്ക് ഇസ്രായേലിലേക്ക് പോകാനായെന്നും ഇവർ കുറിപ്പിൽ പറയുന്നു.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം:

ഇസ്രായേലിൽ ജോലി ചെയ്യുന്നവരാണ് ഞങ്ങൾ. നാട്ടിലുള്ള പലതും വിറ്റും കടം വാങ്ങിയും ജോലി തേടിയെത്തിയവർ. കഴിഞ്ഞ 30 ന് ഇസ്രായേലിലെ ടെൽ അവീവിൽ വിമാനമിറങ്ങി ഞങ്ങളുടെ തൊഴിൽ സ്ഥലത്ത് എത്തേണ്ട അമ്പതിലേറെപ്പേർ 29 ന് ഡൽഹി വിമാനത്താവളത്തിൽ കുരുങ്ങി പോയപ്പോൾ ജീവിതം വഴിമുട്ടിയെന്ന് ഞങ്ങൾ കരുതി. ഒമിക്രോൺ ഭീതിയുടെ പശ്ചാത്തലത്തിൽ ടെൽ അവീവിൽ ഇറങ്ങാനുള്ള ഗ്രീൻ എൻട്രി പെർമിറ്റ് റദ്ദാ യതാണ് ഞങ്ങളുടെ യാത്രയ്ക്ക് വിഘാതമായത്. ഞങ്ങൾ കേണപേക്ഷിച്ചിട്ടും ഞങ്ങൾക്ക് ഒന്നും ചെയ്യാനില്ലെന്നായിരുന്നു എയർ ഇന്ത്യ അധികൃതരുടെ മറുപടി.

യാത്രാനുമതിക്കായി പലരും പല വഴി തേടുന്നതിനിടയിൽ ഞങ്ങളുടെ കൂട്ടത്തിലുള്ള സൗമ്യ ഇടുക്കി ബി.ജെ.പി ജില്ലാ ജനറൽ സെക്രട്ടറി സുരേഷിനോട് സഹായ അഭ്യർത്ഥന നടത്തിയത്. സുരേഷ് ഉടനെ വിദേശകാര്യ സഹമന്ത്രി വി.മുരളീധരനുമായി ബന്ധപ്പെട്ടു. ഞങ്ങളുടെ കാര്യം കഷ്ടമായി എന്ന് കരുതിയ സമയം, കേന്ദ്രമന്ത്രി മുരളീധരനുമായി ഞങ്ങൾക്ക് നേരിട്ട് സംസാരിക്കാൻ കഴിഞ്ഞു. ഞങ്ങളുടെ പ്രതിസന്ധി അദ്ദേഹം മനസ്സിലാക്കി. പിന്നീടെല്ലാം വേഗത്തലായി. എയർ ഇന്ത്യ അധികൃതരുമായി മന്ത്രി സംസാരിച്ചു. ഇസ്രായേലിലെ ഇന്ത്യൻ എമ്പസിക്കും വേണ്ട നിർദ്ദേശങ്ങൾ നൽകി.

എയർ ഇന്ത്യ അധികൃതർ ഞങ്ങളെ നേരിട്ട് വിളിച്ചു. മന്ത്രിയുടെ ഇടപെടൽ ഇല്ലാതിരുന്നെങ്കിൽ എയർ ഇന്ത്യയുടെ ഉദ്യോഗസ്ഥർ ഞങ്ങളെ വിളിക്കില്ലായിരുന്നു. ഞങ്ങൾക്ക് വേഗം തന്നെ എൻട്രി അനുവദിച്ചു കിട്ടുകയും . നവംബർ 30, വൈകുംനേരം 6.30 ന് ഞങ്ങളെയും കൊണ്ട് എയർ ഇന്ത്യ വിമാനം ഡൽഹിയിൽ നിന്നും പറന്നുയർന്നു. അത് ഞങ്ങളെല്ലാവരുടെയും ഭാവിയിലേക്കുള്ള പ്രയാണമായിരുന്നു.

പാർലമെൻ്റ് സമ്മേളനം നടക്കുന്നതിനിടയിലായിരുന്നു മന്ത്രി മുരളീധരൻ്റെ ഇടപെടൽ എന്നത് ഞങ്ങൾ പിന്നീടാണ് മനസ്സിലാക്കിയത്. സംഘർഷഭരിതമായ പാർലിമെൻ്റ് സമ്മേളനത്തിനിടയിൽ പാർലമെൻ്റി കാര്യ സഹമന്ത്രി കൂടിയായ അദ്ദേഹത്തിൻ്റെ ഇടപെടൽ എത്രമാത്രം വിലപ്പെട്ടതായിരുന്നുവെന്ന് ഞങ്ങളറിയുന്നു. അതിന് അദ്ദേഹത്തോടുള്ള നന്ദിയും കടപ്പാടും രേഖപ്പെടുത്തട്ടെ.

shortlink

Related Articles

Post Your Comments

Related Articles


Back to top button