Latest NewsKeralaNews

അജ്ഞാത സംഘം രാത്രി ഏഴു മണി മുതല്‍ ആയുധവുമായി സന്ദീപിനെ തെരഞ്ഞു നടക്കുകയായിരുന്നു : കൊലപാതകം ആസൂത്രിതം

തിരുവല്ല: സിപിഎം പെരിങ്ങര ലോക്കല്‍ സെക്രട്ടറിയും പെരിങ്ങര പഞ്ചായത്ത് മുന്‍ അംഗവുമായ പി.ബി സന്ദീപ് കുമാറിന്റേത്(-33) ആസൂത്രിത കൊലപാതകമാണെന്ന് വിലയിരുത്തല്‍. അഞ്ചംഗം സംഘം രാത്രി ഏഴു മണി മുതല്‍ ആയുധവുമായി സന്ദീപിനെ തെരഞ്ഞു നടക്കുകയായിരുന്നുവെന്ന് പ്രദേശവാസികള്‍ പറയുന്നു.

Read Also : ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകം : അറസ്റ്റിലായ മൂന്ന് പേരും പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍

സന്ദീപും സുഹൃത്തുക്കളും പതിവായി ചെന്നിരിക്കാറുള്ള ചാത്തങ്കരിയിലെ കടയില്‍ രാത്രി ഏഴരയോടെ രണ്ടു ബൈക്കുകളിലായി അഞ്ചു പേര്‍ സന്ദീപിനെ അന്വേഷിച്ച് ചെന്നിരുന്നുവെന്നാണ് വിവരം. വന്നിട്ടില്ലെന്ന് കടയുടമയുടെ മകന്‍ പറഞ്ഞപ്പോള്‍ സംഘം ഭീഷണിപ്പെടുത്തിയതായും പറയുന്നു. സന്ദീപിനെ കാണാതെ വന്നപ്പോള്‍ ഇവര്‍ മടങ്ങി പോകുകയായിരുന്നു. മേപ്രാലിലെ കലുങ്കില്‍ സുഹൃത്തുമൊത്ത് ഇരുന്ന് സംസാരിക്കുമ്പോഴാണ് അഞ്ചംഗ സംഘം ബൈക്കിലെത്തി ആക്രമിക്കുന്നത്. സുഹൃത്ത് ഓടിരക്ഷപ്പെട്ടു. സന്ദിപിനെ സമീപത്തെ ചാലിലേക്ക് തള്ളിയിട്ട സംഘം വെട്ടിയും കുത്തിയുമാണ് കൊലപ്പെടുത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button