റിയാദ്: സൗദിയിൽ മൂടൽ മഞ്ഞിന് സൗദിയിലെ മൂന്ന് പ്രവിശ്യകളിൽ കാഴ്ച മറയ്ക്കും വിധം മൂടൽമഞ്ഞ് ഉണ്ടാകാൻ സാധ്യതയുണ്ടെന്നും യാത്രക്കാർ സൂക്ഷിക്കണമെന്നും സൗദി ദേശീയ കാലാവസ്ഥാ നിരീക്ഷണം കേന്ദ്രം അറിയിച്ചു.
Read Also: ‘പള്ളിയെ രാഷ്ട്രീയ പ്രചാരണത്തിന് ഉപയോഗിക്കരുത്, വർഗീയ ലീഗ്’: ലീഗിന്‍റെ കൊടിമരത്തിൽ റീത്തും നോട്ടീസും
കിഴക്കൻ മേഖല, തുറൈഫ്, അൽജൗഫ് തുടങ്ങിയ സ്ഥലങ്ങളിൽ കനത്ത മഞ്ഞ് അനുഭവപ്പെടുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കിയത്. കാലാവസ്ഥാ വ്യതിയാനവും ഇവിടെ അനുഭവപ്പെടുമെന്നും മുന്നറിയിപ്പുണ്ട്. കിഴക്കൻ മേഖലയിൽ പ്രത്യേകിച്ച് അൽഹസയിലാണ് മഞ്ഞ് കൂടുതൽ അനുഭവപ്പെടുക. ദമാം, അൽ ജുബൈൽ, ഖഫ്ജി, ദഹ്‌റാൻ, റസ്തന്നൂറ എന്നിവിടങ്ങളിലും, വടക്കൻ പ്രദേശമായ തുറൈഫിലും അൽ ജൗഫ് മേഖലയിലെ അൽ ഖുറയാത്തിലും യാത്രക്കാർ ജാഗ്രത പാലിക്കണമെന്നാണ് നിർദ്ദേശം.
Post Your Comments