മുംബൈ: രാജ്യത്ത് കൂടുതല്‍ ജനപ്രിയമാകുന്ന ഉപകരണങ്ങളുടെ പട്ടികയിലാണ് വായു ശുദ്ധീകരണത്തിന് ഉപയോഗിക്കുന്ന എയര്‍ പ്യൂരിഫയറുകള്‍. എയ്സര്‍പ്യൂവര്‍ കൂള്‍ സി2, എയ്സര്‍പ്യൂവര്‍ പ്രോ പി2 എന്നീ പേരുകളില്‍ രണ്ടു പുതിയ എയര്‍പ്യൂരിഫയര്‍ മോഡലുകളാണ് എയ്സര്‍ ഇപ്പോള്‍ ഇന്ത്യയില്‍ അവതരിപ്പിച്ചിരിക്കുന്നത്. വായുവിന്റെ ഗുണനിലവാരം നിയന്ത്രിക്കാനായി ഒരു 4-ഇന്‍-1 ഹെപ്പാ ഫില്‍റ്റര്‍ ഉപയോഗിക്കുന്നു എന്നതാണ് പ്രധാന സവിശേഷത.
ഫില്‍റ്ററിന് വിനാശകാരികളായ വൈറസുകളെയും ബാക്ടീരിയയേയും അലര്‍ജി ഉണ്ടാക്കുന്ന വസ്തുക്കളെയും അന്തരീക്ഷ മലിനീകരണമുണ്ടാക്കുന്ന വസ്തുക്കളെയും നീക്കം ചെയ്യാനാകുമെന്ന് കമ്പനി അവകാശപ്പെടുന്നു. അക്യൂപ്യൂവര് കൂളില് ഉള്‍പ്പെടുത്തിയരിക്കുന്ന 2-ഇന്‍-1 സര്ക്യൂലേറ്റര് ആന്‍ഡ് പ്യൂരിഫയറിന് വീട്ടിനുളളിലെ വായുവിനെ ഫില്‍റ്റര്‍ ചെയ്ത ശേഷം വീണ്ടും പ്രവഹിപ്പിക്കാന് സാധിക്കും.
Read Also:- ഉച്ചയൂണിന് ശേഷം ഉറക്കം വരുന്നത് എന്തുകൊണ്ട്?
ഡിസി മോട്ടര്‍ ഉപയോഗിച്ചിരിക്കുന്നതിനാല്‍ കുറച്ചു വൈദ്യുതി മതിയെന്ന ഗുണവും ഈ മോഡലുകള്‍ക്കുണ്ട്. താരതമ്യേന ശബ്ദമില്ലാതെ പ്രവര്‍ത്തിപ്പിക്കാനായി ക്വയറ്റ് മോഡും ഉണ്ട്. കുട്ടികള്‍ക്കും വളര്‍ത്തു മൃഗങ്ങള്‍ക്കും പ്രശ്നമുണ്ടാകാതിരിക്കാനുള്ള സുരക്ഷാ ലോക്കും ഇവയ്ക്ക് ഉണ്ട്. തുടക്ക മോഡലിന്റെ വില 16,999 രൂപയായിരിക്കും.
Post Your Comments