Latest NewsInternational

ബോറിസ് ജോൺസൻ വെറും ‘കോമാളി’ : രൂക്ഷവിമർശനവുമായി ഫ്രഞ്ച് പ്രസിഡന്റ്

'സ്വന്തം ഭരണാധികാരിയാൽ ഉപേക്ഷിക്കപ്പെട്ട മഹത്തായ രാഷ്ട്രമാണ് യു.കെ,

പാരിസ്: ബ്രിട്ടീഷ് പ്രധാനമന്ത്രിക്കെതിരെ രൂക്ഷവിമർശനവുമായി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ. ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ വെറും ‘കോമാളി ‘ ആണെന്നാണ് മക്രോൺ പരിഹസിച്ചത്. ഫ്രഞ്ച് മാധ്യമങ്ങൾ തന്നെയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

തന്റെ ക്രൊയേഷ്യൻ സന്ദർശനത്തിനിടയിലാണ് ഇമ്മാനുവൽ മക്രോൺ ഈ വിവാദ പരാമർശം നടത്തിയത്. സ്വന്തം ഭരണാധികാരിയാൽ ഉപേക്ഷിക്കപ്പെട്ട മഹത്തായ രാഷ്ട്രമാണ് യു.കെ എന്നും മക്രോൺ വ്യക്തമാക്കി. നിരവധി കാര്യങ്ങൾക്ക് പ്രാപ്തിയുള്ള ഇതു പോലൊരു മഹാരാഷ്ട്രം, ഒരു കോമാളിയാൽ നയിക്കപ്പെടുന്നത് കണ്ടു നിൽക്കേണ്ടി വന്നതിൽ ഖേദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഇക്കഴിഞ്ഞ നവംബർ 24ന്, ഫ്രാൻസിൽ നിന്നും യു.കെയിൽ എത്താനുള്ള ശ്രമത്തിനിടയിൽ 27 കുടിയേറ്റക്കാർ മുങ്ങി മരിച്ചിരുന്നു. ഈ സംഭവം ഫ്രഞ്ച്-ബ്രിട്ടീഷ് ഫ്രഞ്ച് നയതന്ത്രബന്ധത്തിനിടയിൽ ശക്തമായ വിള്ളൽ സൃഷ്ടിച്ചിട്ടുണ്ട്. ഇംഗ്ലീഷ് ചാനൽ ഒരു ശവപ്പറമ്പാക്കാൻ അനുവദിക്കില്ലെന്ന് ഫ്രാൻസ് പ്രഖ്യാപിച്ചിരുന്നു. ഇതിനു ശേഷമാണ് ഇമ്മാനുവൽ മാക്രോണിന്റെ ഈ രൂക്ഷ പരിഹാസം. ഫ്രഞ്ച് പ്രസിഡന്റിന്റെ വിവാദ പരാമർശം തങ്ങൾ അറിഞ്ഞിട്ടില്ലെന്ന് മാത്രമാണ് ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ഓഫീസ് ഇക്കാര്യത്തിൽ പ്രതികരിച്ചിട്ടുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button