ന്യൂയോർക്ക്: റഷ്യയുടെ ഉപഗ്രഹവേധ മിസൈൽ പരീക്ഷണത്തിനെതിരെ രൂക്ഷവിമർശനവുമായി യു.എസ് വൈസ് പ്രസിഡന്റ് കമല ഹാരിസ്. പരീക്ഷണത്തിന്റെ ഫലമായി ചിതറിത്തെറിച്ച ഉപഗ്രഹത്തിന്റെ അവശിഷ്ടങ്ങൾ, അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്റെ നിലനിൽപ്പ് അപകടത്തിലാക്കിയിരിക്കുകയാണെന്നും കമല ഹാരിസ് പ്രഖ്യാപിച്ചു.
നാഷണൽ സ്പേസ് കൗൺസിലിന്റെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു വൈസ് പ്രസിഡണ്ട് കമല ഹാരിസ്. ബഹിരാകാശത്തിൽ, എല്ലാവരുടെയും വാണിജ്യ താൽപര്യങ്ങൾ സംരക്ഷിച്ചു കൊണ്ടുള്ള സമീപനം വേണം സ്വീകരിക്കേണ്ടതെന്നും അവർ ഊന്നിപ്പറഞ്ഞു.
ഇക്കഴിഞ്ഞ നവംബറിലാണ് റഷ്യ തങ്ങളുടെ ഉപഗ്രഹവേധ മിസൈൽ പരീക്ഷിച്ചത്. 1982-ൽ ഭ്രമണപഥത്തിൽ എത്തിച്ച സെലീന-ഡി എന്ന ഉപഗ്രഹം, റഷ്യ മിസൈൽ ഉപയോഗിച്ച് തകർത്തു കളയുകയായിരുന്നു. അന്താരാഷ്ട്ര തലത്തിൽ ഏറെ ഒച്ചപ്പാടുണ്ടാക്കിയ ഈ സംഭവത്തിന്റെ നിജസ്ഥിതി, റഷ്യ സാവധാനമാണ് പുറത്തു വിട്ടത്. യു.എസിന്റെ ബദ്ധശത്രുക്കളായ റഷ്യയുടെയും ചൈനയുടെയും വാണിജ്യപരമായ ബഹിരാകാശ താൽപര്യങ്ങൾ അമേരിക്കയ്ക്ക് കടുത്ത വെല്ലുവിളികളാണ് ഉയർത്തുന്നത്.
Post Your Comments