തിരുവനന്തപുരം: യുഎഇയിലെ താമസക്കാർക്ക് സൗജന്യവും വേഗതയേറിയതുമായ ഇന്റർനെറ്റ് സേവനം നൽകുമെന്ന് ടെലികോം കമ്പനി. യുഎഇ ദേശീയ ദിനത്തോട് അനുബന്ധിച്ചാണ് നടപടി. ഡു ടെലികോം കമ്പനിയാണ് ഉപഭോക്താക്കൾക്കായി ഇത്തരമൊരു അവസരം ഒരുക്കിയിരിക്കുന്നത്. തങ്ങളുടെ പോസ്റ്റ്പെയ്ഡ്, പ്രീപെയ്ഡ് മൊബൈൽ ഉപഭോക്താക്കൾക്കായി പ്രത്യേക പാക്കേജും കമ്പനി വാഗ്ദാനം ചെയ്തിട്ടുണ്ട്.
എല്ലാ പോസ്റ്റ്‌പെയ്ഡ് ഉപഭോക്താക്കൾക്കും എന്റർപ്രൈസ് കോർപ്പറേറ്റ്, ജീവനക്കാരുടെ പെയ്ഡ് പോസ്റ്റ്പെയ്ഡ് ഉപഭോക്താക്കൾക്കും 50 ജിബി ദേശീയ ഡാറ്റ വാഗ്ദാനം ചെയ്യുന്ന പദ്ധതിയാണ് കമ്പനി അവതരിപ്പിച്ചത്. യുഎഇ 50 ഡാറ്റ എന്നാണ് പദ്ധതിയുടെ പേര് ആക്ടിവേഷൻ തീയതി മുതൽ 50 ദിവസമാണ് ഈ പാക്കേജിന്റെ കാലാവധി.
Post Your Comments