Latest NewsKeralaNews

‘മകൾ അവൾക്ക് ഇഷ്ടപ്പെട്ട പെൺകുട്ടിയുമായി ഒരുമിച്ച് ജീവിക്കാൻ തീരുമാനിച്ചു, സന്തോഷവാനാണ്’: ഒരച്ഛന്റെ കുറിപ്പ്

എത്രയൊക്കെ പുരോഗമനം പ്രസംഗിച്ചാലും അവരിൽ പലരുടെയും ഉള്ളിൽ സദാചാര ബോധവും ഭയവും ഉണ്ടെന്ന് പറയേണ്ടി വരും. സാമൂഹ്യ ചിന്തയിൽ, സാമൂഹ്യ ഭീതിയിൽ പുരോഗമനം പലപ്പോഴും സ്വന്തം ജീവിതത്തിൽ നടത്തികാണിക്കാൻ പലർക്കും കഴിയാറില്ല. ഉള്ളന്റെ ഉള്ളിലെ സ്വത്വത്തെ പൂർണമായി സ്വതന്ത്ര്യമാക്കി വിടുന്നതിൽ പലരെയും പിന്നോട്ട് വലിക്കുന്നത് ഇത്തരം സാമൂഹ്യഭീതിയാണ്. മക്കളുടെ വ്യക്തിസ്വാതന്ത്ര്യത്തിനു മേൽ കൈകടത്തിയും അവരെ അവരുടേതായ വഴിയേ വിടാൻ അനുവദിക്കാതെയും സാമൂഹ്യഭീതിയാൽ അവരുടെ ‘വളർച്ചയെ’ അംഗീകരിക്കാതെയും ഇരിക്കുന്ന മാതാപിതാക്കൾ സമൂഹത്തിലുണ്ട്. മക്കൾ സ്വവർഗാനുരാഗികൾ ആണെന്നറിയുമ്പോൾ മുഖം ചുളിക്കുന്ന നാട്ടുകാരെയും അതുൾക്കൊള്ളാൻ കഴിയാതെ വരുന്ന മാതാപിതാക്കളെയും ചുറ്റിനും കണ്ണോടിച്ചാൽ കാണാൻ കഴിയും. ഇവിടെയിതാ, അത്തരം കേട്ട് പഴകിയ, കണ്ട് ദ്രവിച്ച ചിന്തകളെയെല്ലാം തച്ചുടച്ച് മകളെ അവളുടെ ഇഷ്ടത്തിന് ജീവിക്കാൻ പ്രോത്സാഹിപ്പിക്കുന്ന ഒരച്ഛനെ കാണാൻ കഴിയും.

Also Read:വിദ്യാർത്ഥികൾക്ക് സൗജന്യ സ്മാർട്ട്‌ ഫോണും ടാബ്‌ലെറ്റും: വാഗ്‌ദാനം പാലിക്കാനൊരുങ്ങി യു പി സർക്കാർ

ലെസ്ബിയനായ മകളെയും അവളുടെ തീരുമാനത്തെയും മനസ് കൊണ്ട് അംഗീകരിക്കുകയും അവളുടെ പങ്കാളിയുമൊത്തുള്ള ജീവിതത്തിന് പൂർണ പിന്തുണ നൽകുകയും ചെയ്തിരിക്കുകയാണ് ശ്രീജിത്ത് വാവ പി.വി എന്ന അച്ഛൻ. മകൾ രേഷ്മ അവൾക്കിഷ്ടപ്പെട്ട പെൺകുട്ടിയായ സഞ്ജനയ്ക്കൊപ്പം ജീവിക്കാൻ തീരുമാനിച്ച വിവരം ശ്രീജിത്ത് തന്നെയാണ് തന്റെ ഫേസ്‌ബുക്ക് പേജിലൂടെ അറിയിച്ചത്.

‘കഴിഞ്ഞ എട്ടാം തിയതി എന്റെ മകൾ രേഷ്മ അവൾക്ക് ഇഷ്ട്ടപ്പെട്ട പെണ്ണ്ക്കുട്ടിയുമായി ഒരുമിച്ച് ജീവിക്കാൻ തീരുമാനിച്ചു(Sanjana). പുരോഗമന വാദം പറയാൻ എളുപ്പമാണ്. ഞാൻ സന്തോഷവാനാണ്. ഈ ലെസ്ബിയൻസിനോട് നിങ്ങളുടെ കരുതൽ ഉണ്ടാകണേ’, ശ്രീജിത്ത് കുറിച്ചു. നിരവധി പേരാണ് ഇരുവർക്കും ആശംസകൾ നേർന്ന് രംഗത്ത് വരുന്നത്. എല്ലാ മുൻവിധികളെയും താണ്ടി, സന്തോഷത്തോടെ ഒത്തിരിനാൾ ജീവിക്കാൻ കഴിയട്ടെ എന്ന് കുറിക്കുന്നവരുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button