KeralaLatest NewsNewsInternationalBahrainGulf

ബഹ്‌റൈനിലെ സ്വകാര്യ ആശുപത്രിയിൽ നോർക്ക റൂട്ട്‌സ് വഴി നിയമനം

തിരുവനന്തപുരം: ബഹ്റൈനിലെ പ്രമുഖ സ്വകാര്യ ആശുപത്രിയിലെ നഴ്സ്, ലാബ് ടെക്നിഷ്യൻ തസ്തികകളിലേക്കു താത്ക്കാലിക ഒഴിവുകളിൽ നോർക്ക റൂട്‌സ് വഴി നിയമനം. നഴ്‌സിംഗിൽ ബിരുദമോ/ഡിപ്ലോമയോ കൂടാതെ ഐസിയു/ സർജിക്കൽ വാർഡ്/ അത്യാഹിത വിഭാഗം തുടങ്ങിയവയിൽ ഏതെങ്കിലും ഒരു വിഭാഗത്തിൽ അഞ്ചു വർഷത്തിൽ കുറയാതെയുള്ള പ്രവൃത്തി പരിചയമുള്ള വനിതാ/പുരുഷ നഴ്‌സുമാർക്കാണ് അവസരം.

Read Also: കോവിഡ്: സൗദിയിൽ ചൊവ്വാഴ്ച്ച സ്ഥിരീകരിച്ചത് 32 പുതിയ കേസുകൾ

നിലവിൽ സ്റ്റാഫ് നേഴ്‌സ് തസ്തികയിൽ 15 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ശമ്പളം 350 ബഹ്‌റിൻ ദിനാർ (ഏകദേശം 69,000 ഇന്ത്യൻ രൂപ). ലാബ്ടെക്നീഷ്യൻ ഒഴിവിലേക്ക് ബി.എസിസി എം.എൽ.ടി. കഴിഞ്ഞു കുറഞ്ഞത് അഞ്ചു വർഷം ലാബ് ടെക്നിഷ്യൻ ആയി പ്രവർത്തി പരിചയമുള്ള പുരുഷൻമാരെ ആണ് പരിഗണിക്കുന്നത്. 350 – 375 ബഹ്‌റൈൻ ദിനാറാണ് ശമ്പളം. 40 വയസ്സിൽ താഴെയാണ് പ്രായ പരിധി. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ നോർക്ക റൂട്‌സിന്റെ വെബ് സൈറ്റ് www.norkaroots.org മുഖേന അപേക്ഷകൾ സമർപ്പിക്കേണ്ടതാണെന്നു നോർക്ക റൂട്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. ഡിസംബർ 10 നാണ് അവസാന തീയതി.

Read Also: എംപിമാരെ സസ്‌പെന്‍ഡ് ചെയ്തത് ജനാധിപത്യത്തെ സംരക്ഷിക്കാന്‍ : പ്രതികരിച്ച് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു

shortlink

Related Articles

Post Your Comments

Related Articles


Back to top button