
ന്യൂഡല്‍ഹി : ഇന്ത്യയില്‍ ലോക്ഡൗണ്‍ കാലത്തെ ലൈംഗികതയെ കുറിച്ചുള്ള സര്‍വേയില്‍ അപ്രതീക്ഷിത ഉത്തരങ്ങളാണ് ലഭിച്ചത്. പുറത്തിറങ്ങാന്‍ പോലും കഴിയാത്ത ലോക്ഡൗണ്‍ ദിനങ്ങളില്‍ ആരോഗ്യ രംഗത്തുള്ളവര്‍ പ്രവചിച്ചത് രാജ്യത്ത് ജനന നിരക്കില്‍ കുതിച്ചു കയറ്റമുണ്ടാകും എന്നാണ്. എന്നാല്‍ ഈ അനുമാനങ്ങളെ തിരുത്തി കുറിച്ചിരിക്കുകയാണ് സര്‍വേയില്‍ നിന്നും ലഭിച്ചിരിക്കുന്ന ഉത്തരങ്ങള്‍.
ലോക്ഡൗണ്‍ പിന്‍വലിച്ച്, ജനജീവിതം സാധാരണ നിലയില്‍ ആയിട്ടും ജനനനിരക്കില്‍ വര്‍ദ്ധനവുണ്ടായില്ല. അടുത്തിടെ വന്ന ഫെര്‍ട്ടിലിറ്റി നിരക്കുമായി ബന്ധപ്പെട്ട പഠനങ്ങളില്‍ ഇന്ത്യയില്‍ ജനനനിരക്ക് കുറയുന്നതായിട്ടാണ് റിപ്പോര്‍ട്ടുകള്‍. എയ്ഡ്‌സ് ദിനമായ ഡിസംബര്‍ ഒന്നിന്റെ ഭാഗമായി രാജ്യത്തെ വിവിധ ഇടങ്ങളില്‍ നടത്തിയ സര്‍വേയില്‍ ലോക്ഡൗണ്‍ കാലത്തെ ലൈംഗികതയെ കുറിച്ചും ചോദ്യങ്ങളുണ്ടായിരുന്നു.
കൊവിഡ്, ലോക്ഡൗണ്‍ കാലത്ത് ദമ്പതികള്‍ വീട്ടില്‍ ഒരുമിച്ച് കൂടുതല്‍ സമയം ചെലവഴിക്കുന്നുണ്ടെങ്കിലും, സര്‍വേയില്‍ പ്രതികരിച്ചവരില്‍ 61.7 ശതമാനം പേരും മുമ്പ
ത്തേതിനേക്കാള്‍ കൂടുതല്‍ ലൈംഗിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടില്ല എന്ന മറുപടിയാണ് നല്‍കിയത്.
ലോക എയ്ഡ്‌സ് ദിനത്തിന്റെ ഭാഗമായി നടത്തിയ സര്‍വേയില്‍ കൂടുതലും സുരക്ഷിത ലൈംഗികബന്ധത്തെ കുറിച്ചുള്ള ചോദ്യങ്ങളായിരുന്നു ഉണ്ടായിരുന്നത്. സര്‍വേ പ്രകാരം ഇന്ത്യയില്‍ ഏറ്റവും കുറച്ച് ഗര്‍ഭനിരോധന ഉറകള്‍ ഉപയോഗിക്കുന്ന നഗരം അഹമ്മദാബാദിലാണ്. അതേസമയം ഗര്‍ഭനിരോധന ഉപയോഗത്തിന്റെ കാര്യത്തില്‍ ഇന്ത്യന്‍ നഗരങ്ങളുടെ പട്ടികയില്‍ ഡല്‍ഹിയാണ് ഒന്നാമതുള്ളത്.
57 ശതമാനം ഇന്ത്യക്കാരും കോണ്ടം പോലുള്ള ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കുന്നില്ലെന്നും ഇത് സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തില്‍ നിന്ന് ലൈംഗിക രോഗങ്ങള്‍ക്ക് കാരണമാകുമെന്നും സര്‍വേ വെളിപ്പെടുത്തുന്നു. ഗുരുഗ്രാം ആസ്ഥാനമായുള്ള ശുചിത്വ ബ്രാന്‍ഡായ പീ സേഫ് ആണ് സര്‍വേ നടത്തിയത്. അഗര്‍ത്തല, ബെംഗളൂരു, ബറേലി, ഭോപ്പാല്‍, മുംബൈ, പട്‌ന, ചെന്നൈ, നോയിഡ, വിശാഖപട്ടണം തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുള്ള 25,381 ഇന്ത്യക്കാരുടെ പ്രതികരണമാണ് സര്‍വേ രേഖപ്പെടുത്തിയത്. ഡല്‍ഹിയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ പ്രതികരിച്ചത് (4,980). പ്രതികരിച്ചവരില്‍ 70 ശതമാനം പേര്‍ 19 നും 29 നും ഇടയില്‍ പ്രായമുള്ളവരാണ്.
ഇഷ്ടപ്പെട്ട ഗര്‍ഭനിരോധന ഉറകളെക്കുറിച്ചുള്ള ചോദ്യത്തിന്, 56.15 ശതമാനം പേര്‍ ബാഹ്യ കോണ്ടം (പുരഷ കോണ്ടം) ആണ് ഇഷ്ടപ്പെടുന്നതെന്ന് അഭിപ്രായപ്പെട്ടപ്പോള്‍, 7.21 ശതമാനം പേര്‍ ആന്തരിക (അല്ലെങ്കില്‍ സ്ത്രീ) കോണ്ടം ആണ് ഇഷ്ടപ്പെടുന്നതെന്ന് പറഞ്ഞു. സര്‍വേയില്‍ പങ്കെടുത്തവരില്‍ 4.14 ശതമാനം പേര്‍ സ്ത്രീകളുടെ കോണ്ടത്തെ കുറിച്ച് മുമ്പ് കേട്ടിട്ടില്ല.
ഇപ്പോള്‍ സമൂഹമാദ്ധ്യമങ്ങളിലൂടെയും മറ്റും പ്രചരിക്കുന്ന ഡേറ്റിംഗ് ആപ്പുകളെ കുറിച്ച് സര്‍വേയില്‍ പങ്കെടുത്ത 64 ശതമാനം പേരും അനുകൂലിക്കുന്ന മറുപടിയല്ല നല്‍കിയത്. അതേസമയം 19.74 ശതമാനം പേര്‍ ഡേറ്റിംഗ് ആപ്പുകളെ അനുകൂലിക്കുന്നുമുണ്ട്.
Post Your Comments