KeralaLatest NewsIndiaNews

കൊട്ടിയൂർ പീഡനക്കേസ്: റോബിൻ വടക്കുംചേരിക്ക് ശിക്ഷയിൽ ഇളവ്

കൊട്ടിയൂർ പീഡനക്കേസിലെ പ്രതി റോബിൻ വടക്കുംചേരിക്ക് ശിക്ഷയിൽ ഇളവ്. ശിക്ഷ 10 വര്ഷം തടവും ഒരു ലക്ഷം രൂപയുമായി കുറച്ചു. നേരത്തെ 20 വർഷം തടവായിരുന്നു. ഇതാണ് 10 വർഷമായി കുറച്ചത്. ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ ആണ് ഉത്തരവ്. റോബിൻ വടക്കുംചേരിക്കെതിരായ പോക്സോ വകുപ്പും ബലാത്സംഗക്കുറ്റവും നിലനിൽക്കുമെന്നും കോടതി അറിയിച്ചു.

നേരത്തെ, താൻ പീഡിപ്പിച്ച പെൺകുട്ടിയെ വിവാഹം കഴിക്കാൻ ആഗ്രഹമുണ്ടെന്നും ഇതിനായി ജാമ്യം അനുവദിച്ച് തരണമെന്നും ആവശ്യപ്പെട്ട് പ്രതിയായ റോബിൻ വടക്കുംചേരി സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചിരുന്നു. എന്നാൽ, ഇത് തള്ളുകയായിരുന്നു. ഇതിനു പിന്നാലെയാണ് ശിക്ഷയിൽ ഇളവ് ആവശ്യപ്പെട്ട് പ്രതി ഹൈക്കോടതിയെ സമീപിച്ചത്. പ്രതിയെ വിവാഹം കഴിക്കണമെന്ന ആവശ്യവുമായി ഇരയായ പെൺകുട്ടിയും ഹർജി സമർപ്പിച്ചിരുന്നു.

സര്‍ക്കാര്‍ സംരക്ഷണയിലുള്ള തങ്ങളുടെ കുഞ്ഞിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഒന്നിച്ച് ജീവിക്കാൻ അനുവദിക്കണമെന്ന ആവശ്യവും ഇരുവരും ഉന്നയിച്ചു. എന്നാൽ ഈ കേസിൽ ജാമ്യം നൽകില്ലെന്ന് തുടക്കത്തിലേ കോടതി വ്യക്തമാക്കിയിരുന്നു. ജയിലിൽ വെച്ച് വിവാഹം കഴിക്കാൻ അനുമതി നൽകണമെന്ന ആവശ്യവും തള്ളിയിരുന്നു. ജാമ്യം അനുവദിച്ചാലുണ്ടാകുന്ന പ്രത്യാഘാതങ്ങൾ ചൂണ്ടിക്കാട്ടിയാണ് കോടതി റോബിന്റെ ജാമ്യം നിഷേധിച്ചതും ‘വിവാഹം ആവശ്യ’ ഹർജി തള്ളിയതും.

കണ്ണൂര്‍ ജില്ലയിലെ കൊട്ടിയൂര്‍ നീണ്ടുനോക്കി സെന്‍റ് സെബാസ്റ്റ്യൻസ് പള്ളിയിലെ വൈദികനായിരുന്ന റോബിൻ വടക്കുംചേരി 2016 ല്‍ പള്ളിമേടയിൽ വെച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാൽസംഗത്തിന് ഇരയാക്കി ഗര്‍ഭിണിയാക്കി എന്നതായിരുന്നു കേസ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button