Latest NewsKeralaIndia

പർദ്ദയും, കന്യാസ്ത്രി വേഷവും ഇട്ട് സ്ത്രീകൾക്ക് പൊതു സമുഹത്തിൽ ഇറങ്ങാമെങ്കിൽ, ഇവർക്കും ആത്മീയവേഷമിട്ട് ഇറങ്ങാം- പേരടി

ഹലാൽ ബോർഡുകൾ ശരിയാണെങ്കിൽ ഇവരും ഇവരുടെ ആശ്രമവും ശരി തന്നെയാണ്

തിരുവനന്തപുരം: വട്ടിയൂർക്കാവിൽ ആത്മീയ വേഷമിട്ട ഭക്തർക്കായി ദർശനമൊരുക്കിയ വനിതക്കെതിരെയുള്ള ട്രോളുകൾ ഇന്നലെ മുഴുവൻ സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു. അവരെ ട്രോളുന്നതിൽ പാർട്ടി ഭേദമെന്യേ പലരും രംഗത്ത് വന്നിരുന്നു. ഇപ്പോൾ ഇതിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് നടൻ ഹരീഷ് പേരടി. അവർ എന്ത് വേഷം ധരിക്കണമെന്ന് അവരുടെ ഇഷ്ടമാണെന്ന് ഹരീഷ് പറഞ്ഞു.

അദ്ദേഹത്തിന്റെ പോസ്റ്റിന്റെ പൂർണ്ണ രൂപം കാണാം:

പർദ്ദയും, കന്യാസ്ത്രി വേഷവും ഇട്ട് സ്ത്രീകൾക്ക് പൊതു സമുഹത്തിൽ ഇറങ്ങാമെങ്കിൽ അവർക്കിഷട്ടമുള്ള കീരിടവും വേഷവും ധരിച്ച് അവർ അവരുടെ സ്വന്തം ആശ്രമത്തിൽ ഇരിക്കുന്നതിൽ ഒരു തെറ്റുമില്ല…പുരുഷൻമാർക്ക് തലേക്കെട്ടുകെട്ടി മൊയില്യാരാവാം,കാഷായ വേഷം ധരിച്ച് സസ്യാസിയാവാം,ലോഹയിട്ട് പള്ളിലെ’ അച്ഛനാവാം..അതിലൊന്നും ആർക്കും ഒരു പ്രശ്നവുമില്ല…പക്ഷെ ഒരു സ്ത്രിക്ക് ആത്മിയ വേഷം ധരിച്ച് ആത്മിയ അമ്മയാവാൻ പറ്റില്ല എന്ന് പറയുന്നത് സ്ത്രി സ്വാതന്ത്ര്യത്തിന്റെ വിഷയം തന്നെയാണ്…

ഒരു സ്ത്രിയായതുകൊണ്ട് മാത്രമാണ് അവർ ഇത്രയും കളിയാക്കലുകൾ ഏറ്റുവാങ്ങേണ്ടിവരുന്നത്…ഹലാൽ ഭക്ഷണം ഇഷ്ടമുള്ളവർ കഴിച്ചാൽമതി എന്നതു പോലെ അവരുടെ ആശ്രമത്തിലേക്ക് ഇഷ്ടമുള്ളവർ പോയാൽമതി…ഹലാൽ ബോർഡുകൾ ശരിയാണെങ്കിൽ ഇവരും ഇവരുടെ ആശ്രമവും ശരി തന്നെയാണ്…ഇവരും നാളെ ഹോസ്പിറ്റലും അനാഥാലയവും ചാനലും എല്ലാം തുടങ്ങും…ഒരു പാട് ആളുകൾക്ക് ജോലി തരും…ഈ സ്ത്രീയുടെ സ്വാതന്ത്യത്തോടൊപ്പം .

shortlink

Related Articles

Post Your Comments

Related Articles


Back to top button