Latest NewsNewsIndia

വിദ്യാർത്ഥികൾക്ക് സൗജന്യ സ്മാർട്ട്‌ ഫോണും ടാബ്‌ലെറ്റും: വാഗ്‌ദാനം പാലിക്കാനൊരുങ്ങി യു പി സർക്കാർ

ലക്നൗ : സംസ്ഥാനത്തെ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യമായി സ്മാര്‍ട്ട് ഫോണും ടാബ്‌ലെറ്റുകളും നല്‍കുമെന്ന വാഗ്‌ദാനം പാലിക്കാനൊരുങ്ങി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. ഡിസംബർ രണ്ടാം വാരം മുതൽ വിദ്യാർത്ഥികൾക്ക് സ്മാർട്ട് ഫോണുകളും ടാബ്‍ലെറ്റുകളും വിതരണം ചെയ്യാൻ തുടങ്ങുമെന്നും സർക്കാർ പറഞ്ഞു.

ഉത്തർപ്രദേശ് മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥിന്റെ പ്രഖ്യാപനം അനുസരിച്ച് ആ​ദ്യഘട്ടത്തിൽ 2.5 ലക്ഷം ടാബ്‍ലെറ്റുകളും 5 ലക്ഷം സ്മാർട്ട് ഫോണുകളുമാണ് വിതരണം ചെയ്യുന്നത്. വിദ്യാർത്ഥികൾക്ക് തടസ്സങ്ങളില്ലാതെ സു​ഗമമായി വി​ദ്യാഭ്യാസം നേടാൻ വേണ്ടിയാണ് ഇവ നൽകുന്നത്.

Read Also  :  ദേശീയ ദിന അവധി: ഭാരവാഹനങ്ങൾക്ക് വിലക്കേർപ്പെടുത്തി അബുദാബി

ഡിജിറ്റൽ ഉപകരണങ്ങളുടെ വിതരണത്തിനായി ഒരു പോർട്ടൽ തയ്യാറാക്കിയിട്ടുണ്ടെന്നും സർക്കാർ അറിയിച്ചു. സ്മാർട്ട് ഫോണുകളെയും ടാബ്‍ലെറ്റുകളെയും കുറിച്ചുള്ള വിശദവിവരങ്ങൾ വിദ്യാർത്ഥികൾക്ക് അവരുടെ മൊബൈൽ നമ്പർ വഴിയും ഇമെയിൽ വഴിയും നൽകും. സ്മാർട്ട് ഫോണുകളും ടാബ്‍ലെറ്റുകളും ലഭിക്കാൻ വിദ്യാർത്ഥികൾ ഒരിടത്തും അപേക്ഷ സമർപ്പിക്കേണ്ട ആവശ്യമില്ലെന്നും സർക്കാർ പറയുന്നു.
രജിസ്ട്രേഷൻ മുതൽ ഇവയുടെ ഡെലിവറി വരെയുള്ള പ്രക്രിയകൾ തീർത്തും സൗജന്യമാണെന്നും സർക്കാർ വ്യക്തമാക്കി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button