News

പെരിയ ഇരട്ടക്കൊലപാതകം: സര്‍ക്കാര്‍ അറിഞ്ഞുള്ള ഗൂഢാലോചനയെന്ന് തെളിഞ്ഞു, കോണ്‍ഗ്രസ് പറഞ്ഞത് ശരിയെന്ന് ചെന്നിത്തല

അറസ്റ്റിലായ രാജു കാസര്‍കോട് ഏച്ചിലടക്കം ബ്രാഞ്ച് സെക്രട്ടറിയാണ്

തിരുവനന്തപുരം: പെരിയ ഇരട്ടക്കൊലപാതക കേസില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറി അടക്കം അഞ്ച് പേര്‍ അറസ്റ്റിലായ സംഭവത്തില്‍ പ്രതികരിച്ച് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സര്‍ക്കാര്‍ അറിഞ്ഞ് കൊണ്ടുള്ള ഉന്നത ഗൂഢാലോചനയാണ് കൊലപാതകത്തിന് പിന്നിലെന്ന് തെളിഞ്ഞെന്ന് ചെന്നിത്തല പറഞ്ഞു. കേസ് അന്വേഷണം അട്ടിമറിക്കാനാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ സര്‍ക്കാരും സിപിഎമ്മും ശ്രമിച്ചതെന്ന് അദ്ദേഹം ആരോപിച്ചു.

Read Also : റോഡുകളിലെ നിയമലംഘനത്തിന് പിഴയിടാന്‍ ഇനി കേന്ദ്രവും : പിഴയടക്കാത്തവര്‍ക്ക് വരുന്നത് കനത്ത പണി

പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷ്, ശരത് ലാല്‍ എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ അഞ്ച് സിപിഎം പ്രവര്‍ത്തകരെ കൂടി ഇന്ന് സിബിഐ അറസ്റ്റ് ചെയ്തിരുന്നു. സുരേന്ദ്രന്‍ ( വിഷ്ണു സുര), ശാസ്താ മധു, റെജി വര്‍ഗീസ്, ഹരിപ്രസാദ്, രാജു എന്നിവരെയാണ് ഡിവൈഎസ്പി അനന്തകൃഷ്ണന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. സിബിഐ കേസ് ഏറ്റെടുത്ത് ആറ് മാസത്തിന് ശേഷമാണ് അറസ്റ്റ്.

അറസ്റ്റിലായ രാജു കാസര്‍കോട് ഏച്ചിലടക്കം ബ്രാഞ്ച് സെക്രട്ടറിയാണ്. നേരത്തേ കേസുമായി ബന്ധപ്പെട്ട് 14 പേരെയാണ് സിബിഐ അറസ്റ്റ് ചെയ്തിരുന്നത്. ഇത് വരെ കേസുമായി ബന്ധപ്പെട്ട് 19 പേരാണ് അറസ്റ്റിലായത്. ഇതില്‍ രണ്ടുപേര്‍ ജാമ്യത്തിലാണ്. 2019 ഫെബ്രുവരി 17ന് ആയിരുന്നു കേസിനാസ്പദമായ സംഭവം. കാസര്‍കോട് കല്യോട്ട് വച്ച് ബൈക്കില്‍ പോകുകയായിരുന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിനെയും ശരത് ലാലിനെയും അക്രമിസംഘം വെട്ടി കൊലപ്പെടുത്തുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button