ശ്രീനഗര്‍ : ജമ്മു കശ്മീരിലെ പുല്‍വാമയില്‍ സൈന്യവും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ജെയ്‌ഷെ കമാന്‍ഡറെ വധിച്ചു. ബുധനാഴ്ചയുണ്ടായ ഏറ്റുമുട്ടലില്‍ ഭീകര സംഘടനയായ ജെയ്ഷെ മുഹമ്മദിന്റെ കമാന്‍ഡര്‍ യാസിര്‍ പരേയേയും കൂട്ടാളിയേയുമാണെന്ന് സൈന്യം വധിച്ചത്.
പുല്‍വാമയിലെ ഖസ്ബയാര്‍ മേഖലയിലാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. രാവിലെയോടെയായിരുന്നു സംഭവം. ഭീകരര്‍ ഒളിച്ചിരിക്കുന്നതായി സുരക്ഷാസേനയ്ക്ക് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രദേശത്ത് എത്തിയതായിരുന്നു സുരക്ഷാ സേന. പരിശോധന നടത്തുന്നതിനിടെ പരേയും സംഘവും ഇവര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ ഏറ്റുമുട്ടലിലാണ് പരേയെ വധിച്ചത്. ഇയാളുടെ സഹായിയായ ഫര്‍ഖ്വാനാണ് സുരക്ഷാ സേന വധിച്ച രണ്ടാമത്തെ ഭീകരന്‍.
Read Also : വാക്സിൻ വിരുദ്ധ ക്രിസ്ത്യൻ പ്രചാരകൻ കോവിഡ് ബാധിച്ചു മരിച്ചു
ജമ്മു കശ്മീരിലെ വിവിധയിടങ്ങളില്‍ ചെറുതും വലുതുമായി നടന്ന ഭീകരാക്രമണങ്ങളില്‍ പ്രതിയാണ് യാസിര്‍ പരേ. ഐഇഡി ആക്രമണങ്ങള്‍ നടത്തുന്നതില്‍ വിദഗ്ധനാണ് ഇയാള്‍. പരേക്കൊപ്പം സുരക്ഷാ സേന വധിച്ച ഫര്‍ഖ്വാന്‍ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറിയ ഭീകരനാണ്. നിരവധി ഭീകരാക്രണ കേസുകളിലെ പ്രതിയാണ് ഇയാളെന്നും സൈന്യം സ്ഥിരീകരിച്ചു.
Post Your Comments