ശ്രീകണ്ഠപുരം: വിവാഹസംഘം സഞ്ചരിച്ച ബസ് അപകടത്തിൽ പെട്ടു. നടുവിൽ താവുകുന്ന് വളവിൽ തിങ്കളാഴ്ച രാവിലെയാണ് അപകടമുണ്ടായത്.
ഇരിട്ടിയിൽ നിന്ന് കാസർഗോഡേക്ക് വിവാഹ സംഘത്തെയും കൊണ്ട് പോവുകയായിരുന്ന ടൂറിസ്റ്റ് ബസാണ് അപകടത്തിൽപെട്ടത്. നിയന്ത്രണംവിട്ട ബസ് റോഡരികിലെ താഴ്ചയുള്ള റബർ തോട്ടത്തിലേക്ക് പോവുകയായിരുന്നു.
Read Also : കാട്ടുപന്നിയെ ഓടിക്കാൻ പോയ യുവാവ് വെടിയേറ്റ് മരിച്ചതിൽ ദുരൂഹത
റബർതോട്ടത്തിലെ കല്ലുകളിൽ അടിതട്ടി നിന്നതിനാലാണ് വൻ ദുരന്തം ഒഴിവായത്. നിറയെ യാത്രക്കാരുള്ള ബസാണ് അപകടത്തിൽപെട്ടത്. നാട്ടുകാരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടത്തിയത്.
Post Your Comments