ഇടുക്കി: കഴിഞ്ഞ ദിവസ ങ്ങളിലെ മഴയെ തുടർന്ന് മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് 142 അടി പിന്നിട്ടതോടെ കൂടുതൽ വെള്ളം പുറത്തേക്ക് ഒഴുക്കുന്നു. സ്‌പിൽവേയിലെ ഒൻപത് ഷട്ടറുകൾ തുറന്നതായി അധികൃതർ അറിയിച്ചു. സെക്കൻഡിൽ 2944.31 ഘനയടി വെള്ളം പുറത്തേക്ക് ഒഴുക്കുമെന്ന് തമിഴ്‌നാട് അറിയിച്ചു.
Also Read : വീട്ടുജോലിക്കാരിയെ പീഡിപ്പിക്കാൻ ശ്രമം : ഡോക്‌ടര്‍ പൊലീസ് പിടിയിൽ
142 അടിയാണ് മുല്ലപ്പെരിയാർ അണക്കെട്ടിലെ പരമാവധി സംഭരണശേഷി. ഇന്ന് പുലർച്ചെ 3.55 നാണ് ജലനിരപ്പ് 142 അടിയിലെത്തിയത്. ഇന്നലെ രാത്രി മുല്ലപ്പെരിയാറിന്റെ വൃഷ്ടിപ്രദേശങ്ങളിൽ പെയ്ത മഴയാണ് ജലനിരപ്പ് ഉയരാൻ കാരണം. പെരിയാർ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. നിർദേശങ്ങൾ അനുസരിക്കാത്തവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നും അറിയിപ്പിൽ പറയുന്നു.
Post Your Comments