അബുദാബി: സ്മാരക ദിനത്തോട് അനുബന്ധിച്ച് രാജ്യത്തിന് വേണ്ടി ജീവൻ ബലിയർപ്പിച്ച ധീര സൈനികർക്ക് ആദരവ് അർപ്പിച്ച് യുഎഇ. രക്തസാക്ഷികളുടെ ത്യാഗങ്ങൾ മായാതെ നിൽക്കുമെന്നാണ് യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ വ്യക്തമാക്കിയത്. സത്യത്തിനും പ്രതിരോധത്തിനും വേണ്ടി ജീവൻ ബലിയർപ്പിച്ചവർ മൺമറഞ്ഞാലും ജനമനസ്സുകളിൽ ജീവിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം രക്തസാക്ഷി കുടുംബങ്ങളുടെ സംരക്ഷണത്തിന് പ്രത്യേക ഓഫിസ് തുറന്നു ക്ഷേമപ്രവർത്തനങ്ങൾ നടത്തുന്നത് സൈനികരോടും കുടുംബത്തോടും രാജ്യത്തിന്റെ പ്രതിബദ്ധതയ്ക്ക് തെളിവാണെന്ന് അബുദാബി കിരീടാവകാശിയും യുഎഇ ഉപസർവ സൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ പറഞ്ഞു. രക്തസാക്ഷികളുടെ സംഭാവനകൾ വിവരിക്കുന്ന നാഷനൽ ആർക്കൈവ്‌സ്, മ്യൂസിയം എന്നിവയും നിർമ്മിക്കുന്നുണ്ട്. കുടുംബങ്ങൾക്കുള്ള ഭവന പദ്ധതികൾ, സമഗ്ര ആരോഗ്യ സംരക്ഷണ പരിപാടികൾ, സാമൂഹിക പിന്തുണയുള്ള സംരംഭങ്ങൾ തുടങ്ങി ഒട്ടേറെ പദ്ധതികളും യുഎഇ സർക്കാർ ആവിഷ്‌ക്കരിക്കുന്നുണ്ട്.
Read Also: മുല്ലപ്പെരിയാർ പൊട്ടിയാൽ മലയാളികൾ വെള്ളം കുടിച്ചും തമിഴർ വെള്ളം കിട്ടാതെയും മരിക്കും: എംഎം മണി
Post Your Comments