
നരിക്കുനി: കിണറ്റിൽ നിന്നുള്ള നിലയ്ക്കാത്ത അജ്ഞാത ശബ്ദം വീട്ടുകാരെയും നാട്ടുകാരെയും ആശങ്കയിലാഴ്ത്തുന്നു. ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം പുന്നശ്ശേരി വേലൻകണ്ടി മോഹനൻെറ തറവാട് വീട്ടിലെ കിണറിൽ നിന്നാണ് ശബ്ദം കേൾക്കുന്നത്. തിങ്കളാഴ്ച രാവിലെ മുതലാണ് ശബ്ദം കേൾക്കാൻ തുടങ്ങിയത്.
Read Also : ശക്തമായ ഇടിമിന്നലിൽ വിദ്യാര്‍ത്ഥിയുടെ കാൽ തുളഞ്ഞു : പരിക്ക് വെടിയുണ്ടയേറ്റതിന് സമാനം
പശുവിന് വെള്ളം കൊടുക്കാൻ മോഹനൻെറ സഹോദരൻ എത്തിയപ്പോഴാണ് കിണറ്റിൽ നിന്ന് ശബ്ദം കേൾക്കുന്നത് ശ്രദ്ധയിൽ പെട്ടത്. 18 കോൽ ആഴമുള്ള കിണറിലേക്ക് നോക്കിയപ്പോൾ ഒന്നും തന്നെ കാണാനായില്ല. ഉടനെ പരിസരവാസികളെ വിളിച്ച് അറിയിച്ചു. വെള്ളം ഒലിച്ചിറങ്ങുന്ന പോലെയുള്ള ശബ്ദമാണ് കേൾക്കുന്നതെങ്കിലും കിണറ്റിലെ വെള്ളത്തിന് ഒരു ചലനവുമില്ല എന്നതാണ് നാട്ടുകാരെ ആശങ്കയിലാഴ്‌ത്തുന്നത്.
സംഭവസ്ഥലം കാക്കൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി.എം. ഷാജിയും ഉദ്യോഗസ്ഥരും സന്ദർശിച്ചു. ഇവർ ജിയോളജി വകുപ്പുമായും ബന്ധപ്പെട്ടിട്ടുണ്ട്.
Post Your Comments