തിരുവനന്തപുരം: ശക്തമായ ഇടിമിന്നലേറ്റ് വിദ്യാര്‍ഥിയുടെ കാലില്‍ ഗുരുതര പരിക്ക്. ആര്യനാട് തേവിയാരുകുന്ന് അമ്പാടി ഭവനില്‍ എസ് ബിനുവിന്റെയും കെപി അനിത കുമാരിയുടെയും മകൻ അമ്പാടി (17)ക്കാണ് മിന്നലിൽ ഗുരുതര പരിക്കേറ്റത്.
ഞായറാഴ്ച വൈകിട്ട് വീടിന്റെ മുന്നില്‍ നില്‍ക്കുമ്പോഴാണ് സംഭവം. മിന്നലേറ്റ് വലതുകാലിന്റെ മുട്ടിന് താഴെ വെടിയുണ്ട കയറിയതിന് സമാനമായ രീതിയില്‍ ആഴത്തില്‍ ദ്വാരം വീഴുകയും മുറിവിന് ചുറ്റും പൊള്ളുകയും ചെയ്തു.
Read Also : നഴ്സായ യുവതി ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍
ഇത്തരത്തിൽ മിന്നലേല്‍ക്കുന്നത് അത്യാപൂര്‍വമാണ്. വിദ്യാര്‍ത്ഥിയെ ഉടന്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചു. പ്രാഥമിക ചികിത്സയ്ക്ക് ശേഷം വിതുര ആശുപത്രിയിലേക്ക് മാറ്റി.
സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് ദുരന്തനിവാരണ വകുപ്പ് അധികൃതര്‍ വ്യക്തമാക്കി. ആര്യനാട് ഗവണ്‍മെന്റ് ഐടിഐ വിദ്യാര്‍ത്ഥിയാണ് അമ്പാടി.
Post Your Comments