മസ്കത്ത്: കോവിഡ് വൈറസിന്റെ പുതിയ വകഭേദമായ ഒമിക്രോൺ ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് ഒമാൻ. ഒമിക്രോൺ വകഭേദത്തിന്റെ സാന്നിധ്യം ഒമാനിൽ സ്ഥിരീകരിച്ചതായുള്ള രീതിയിൽ സമൂഹ മാദ്ധ്യമങ്ങളിൽ മറ്റും പ്രചരിക്കുന്ന വാർത്തകൾ തെറ്റാണെന്ന് ഒമാൻ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഇത്തരത്തിലുള്ള വാർത്തകൾ അടിസ്ഥാന രഹിതമാണെന്ന് അധികൃതർ അറിയിച്ചു.
രാജ്യത്തെ സ്ഥിതിഗതികൾ കൃത്യമായി നിരീക്ഷിച്ച് വരികയാണ്. ഈ വകഭേദത്തെ കണ്ടെത്തുന്നതിന് ഒമാനിലെ പകർച്ചവ്യാധി പര്യവേക്ഷണ സംവിധാനങ്ങൾ പ്രാപ്തമാണെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.
Post Your Comments