മുംബൈ: വിവാഹ പന്തലില്‍ തീപിടിക്കുമ്പോഴും കൂളായി ഭക്ഷണം കഴിക്കുന്നത് തുടര്‍ന്ന് യുവാക്കള്‍. മഹാരാഷ്ട്രയിലെ താനെയിലെ ഭിവണ്ടിയില്‍ വിവാഹ സല്‍ക്കാരത്തിന്റെ വീഡിയോയിലാണ് തീപിടുത്തത്തിനിടെ യുവാക്കള്‍ ഭക്ഷണം കഴിക്കുന്ന ദൃശ്യങ്ങളുള്ളത്.
Read Also : എറണാകുളത്ത് നാല് നില കെട്ടിടത്തില്‍ തീപിടുത്തം: കെട്ടിടത്തില്‍ കുടുങ്ങിയ ആളുകളെ പുറത്തെത്തിച്ചു
വിവാഹ സല്‍ക്കാരത്തിനിടെ പന്തലിന് തീപിടിച്ചപ്പോള്‍ ചുറ്റുമുള്ളവര്‍ ഭയന്ന് പരിഭ്രാന്തരായെങ്കിലും യുവാക്കള്‍ കൂളായി ഭക്ഷണം കഴിക്കുന്നതാണ് വീഡിയോ ദൃശ്യത്തില്‍ ഉള്ളത്. വലിയ ബഹളത്തിനിടെയാണ് രണ്ട് യുവാക്കളും ഭക്ഷണം ആസ്വദിച്ച് കഴിക്കുന്നത്.
എന്താണ് സംഭവിക്കുന്നതെന്ന് അറിയാന്‍ ഇടയ്ക്ക് തിരിഞ്ഞു നോക്കുന്നതും വീഡിയോയില്‍ കാണാം. പക്ഷേ ആഹാരം കഴിക്കുന്നത് നിര്‍ത്തിയിട്ടില്ല. ഭക്ഷണം കഴിക്കണോ എഴുന്നേറ്റ് പോകണമോ എന്ന ആശയക്കുഴപ്പം ഉണ്ടെങ്കിലും ഇരുവരും ഭക്ഷണം കഴിക്കുന്നത് തുടരുകയാണ്.
Post Your Comments