നെടുമങ്ങാട്: വനിത പഞ്ചായത്ത് അംഗത്തിന് അശ്ലീല വീഡിയോകള്‍ അയച്ച സംഭവത്തിൽ പ്രതി അറസ്റ്റില്‍. കന്യാകുമാരി ജില്ലയില്‍ വിളവന്‍കോട് വെള്ളാംകോട് പന്തല്‍വിള സി.എസ്.ഐ ചര്‍ച്ചിന് സമീപം ഡോര്‍ നമ്പര്‍ 1/150-ല്‍ ദേവരാജ് എന്ന വിജയകുമാർ (40) ആണ് പൊലീസ് പിടിയിലായത്. നെടുമങ്ങാട് പൊലീസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
വനിത പഞ്ചായത്ത് അംഗത്തിന്റെ പരാതിയിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. മൊബൈല്‍ ഫോണിലേക്ക് പത്തോളം അശ്ലീല ലൈംഗിക വീഡിയോകള്‍ അയച്ചും വീഡിയോ കാള്‍ ചെയ്ത് ലൈംഗിക ചുവയോടെ സംസാരിച്ചും അശ്ലീല വീഡിയോ സൈറ്റുകളുടെ ലിങ്കുകള്‍ അയച്ചെന്നുമുള്ള പരാതിയിലാണ് കേസെടുത്തിരിക്കുന്നത്.
Read Also : ശബരിമല തീര്‍ഥാടകര്‍ക്കായി വിമാനത്താവളത്തില്‍ കൗണ്ടര്‍ തുറന്ന് ദേവസ്വം ബോര്‍ഡ്
നെടുമങ്ങാട് എ.എസ്.പി രാജ് പ്രസാദിന്റെ നേതൃത്വത്തില്‍ നെടുമങ്ങാട് പൊലീസ് ഇന്‍സ്പെക്ടര്‍ സന്തോഷ്കുമാര്‍, എസ്.ഐ സുനില്‍ ഗോപി, തിരുവനന്തപുരം റൂറല്‍ ഡാന്‍സാഫ് ടീമംഗങ്ങള്‍ എന്നിവര്‍ ചേര്‍ന്നാണ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ ഒളിവിലായിരുന്ന പ്രതിയെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാന്‍ഡ് ചെയ്തു.
Post Your Comments