കോട്ടയം: കള്ളനോട്ട് കേസിലെ പ്രതി 20 വർഷത്തിനുശേഷം പിടിയിൽ. സ്റ്റേറ്റ് ക്രൈം ബ്രാഞ്ച് കോട്ടയം യൂണിറ്റ് ആണ് ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ പിടികൂടിയത്. കോട്ടയം പയ്യപ്പാടി സ്വദേശി ജോയി (കുഞ്ഞാപ്പി-59) ആണ് അറസ്റ്റിലായത്.
2001-ൽ കള്ളനോട്ട് ഷാപ്പിൽ മാറാൻ ശ്രമിക്കുമ്പോഴാണ് 100 രൂപയുടെ 34 കള്ളനോട്ടുകളുമായി ജോയി അറസ്റ്റിലായത്. കോട്ടയം ഈസ്റ്റ് പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. തുടർന്നാണ് കേസ് ക്രൈം ബ്രാഞ്ചിനു കൈമാറുന്നത്. ഇയാൾ പിന്നീട് ഒളിവിൽ പോകുകയായിരുന്നു.
Read Also : എൻജിനീയറിംഗ് കോളേജിൽ റാഗിങ്ങ്: അഞ്ച് വിദ്യാർഥികൾ പൊലീസ് പിടിയിൽ
ഇയാളെ കുറിച്ച് രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ആണ് പിടികൂടിയത്. കോട്ടയം സ്റ്റേറ്റ് ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി എസ്. അമ്മിണിക്കുട്ടൻ, എഎസ്ഐമാരായ ഷാജൻ മാത്യു, ബി. ഗിരീഷ്, എസ്സിപിഒമാരായ പ്രമോദ് എസ്. കുമാർ, സുനിമോൾ രാജപ്പൻ, സിപിഒ ജാഫർ സി. റസാഖ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Post Your Comments