KeralaNewsDevotionalSpirituality

ഈർക്കിൽ ചൂൽ, എരുമപ്പാൽ, ആമനിവേദ്യം എന്നിവ വഴിപാടായി സമർപ്പിക്കുന്ന ക്ഷേത്രം

ഈ ക്ഷേത്രത്തിലെ ഭഗവതിക്ക് നിവേദിക്കുന്നത് എരുമപ്പാലാണ്.

തലമുടി കൊഴിയുന്നതിന് ഈർക്കിൽ ചൂൽ സമർപ്പിക്കുന്ന ക്ഷേത്രത്തെക്കുറിച്ചു അറിയാം. മഹിഷാസുരമർദ്ദിനി സങ്കൽപ്പത്തിൽ ദുർഗ്ഗാദേവി പ്രതിഷ്ഠയുള്ള കാസർകോട് ജില്ലയിലെ ബേഡടുക്ക ഗ്രാമപഞ്ചായത്തിലെ ക്ഷേത്രമാണ് അടുക്കത്ത് ഭഗവതി ക്ഷേത്രം.

ത്വക്ക് രോഗങ്ങൾ കൊണ്ട് ബുദ്ധിമുട്ടുന്നവർ ഈ ക്ഷേത്രത്തിലെ ആമകൾക്ക് നിവേദ്യ ചോറ് നൽകിയാൽ രോഗ ശാന്തി ഉണ്ടാകുമെന്നാണ് വിശ്വാസം. കൂടാതെ ഈ ക്ഷേത്രത്തിലെ ഭഗവതിക്ക് നിവേദിക്കുന്നത് എരുമപ്പാലാണ്.

മഹാവിഷ്ണുവിന്റെ അവതാരമായ കൂർമ്മത്തിന്റെ പ്രതിഷ്ഠയുള്ള കുളവും നിറയെ ആമയും ഈ ക്ഷേത്രത്തിന്റെ പ്രത്യേകതയാണ്. കോഴിക്കോട് വേലക്കുന്നിനു അടുത്താണ് ഈ ക്ഷേത്രം. വള്ളിപ്പടർപ്പുകൾക്കും ഔഷധ സസ്യങ്ങളും നിറഞ്ഞ ചെറിയ ഒരു വനത്തിന് നടുവിലായാണ് ഈ ക്ഷേത്രം.സരസ്വതി,വനശാസ്താവ്, രക്തേശ്വരിനാഗവും ആണ് ഇവിടുത്തെ ഉപദേവതകൾ. നവരാത്രി ഇവിടത്തെ പ്രധാന ഉത്സവ മാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button