ഇരിങ്ങാലക്കുട: തൃശൂര്‍ ഇരിങ്ങാലക്കുടയില്‍ യുവാക്കളുടെ മരണത്തിന് കാരണം വ്യാജമദ്യമല്ലെന്ന് കണ്ടെത്തി. റൂറല്‍ എസ്.പി ജി പൂങ്കുഴലിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. മദ്യത്തിന് സമാനമായ രാസവസ്തുവാണ് രണ്ടുപേരും കുടിച്ചത്. ഇതിന്റെ സാമ്പിളുകള്‍ ശേഖരിച്ച് പോലീസ് പരിശോധനയ്ക്ക് അയച്ചുവെന്നും പൂങ്കുഴലി വ്യക്തമാക്കി. എടതിരിഞ്ഞി പരേതനായ ശങ്കരന്റെ മകന്‍ ബിജു, കണ്ണമ്പിള്ളി വീട്ടില്‍ ജോസിന്റെ മകന്‍ നിശാന്ത് എന്നിവരാണ് മരിച്ചത്. നിശാന്ത് ഇന്നലെ രാത്രി 10 മണിയോടെയും, ബിജു ഇന്ന് പുലര്‍ച്ചയോടെയാണ് മരിച്ചത്. നിശാന്തിന്റെ കോഴിക്കടയ്ക്ക് സമീപത്ത് നിന്ന് വെളുത്ത ദ്രാവകവും ഗ്ലാസ്സുകളും പോലീസ് കണ്ടെടുത്തിരുന്നു.
ചന്തക്കുന്നില്‍ ബസ് സ്റ്റാന്‍ഡിന് സമീപത്തായി ചിക്കന്‍ സെന്റര്‍ നടത്തുകയാണ് നിശാന്ത്. ഇന്നലെ വൈകിട്ട് നിശാന്തിന്റെ കടയില്‍ വച്ചാണ് ഇരുവരും മദ്യം കഴിച്ചത്. മദ്യം കഴിച്ചതിന് പിന്നാലെ കുഴഞ്ഞുവീണ ഇരുവരെയും താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും നിശാന്ത് മരണമടഞ്ഞിരുന്നു. ഗുരുതരാവസ്ഥയില്‍ ആയിരുന്ന ബിജുവിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
Post Your Comments