ദുബായ്: എക്സ്പോ വേദിയിലെ അൾജീരിയൻ പവലിയൻ സന്ദർശിച്ച് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. ഉപപ്രധാനമന്ത്രിയും ധനമന്ത്രിയുമായ ശൈഖ് മക്തൂം ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
യു എ ഇയുടെ നൂതന സംരംഭങ്ങൾ ലോകത്തിന്റെ ഭാവി രൂപപ്പെടുത്തുന്നതിൽ പ്രധാന സംഭാവനകൾ നൽകാൻ സഹായിച്ചതായി പര്യടനത്തിനിടെ ശൈഖ് മുഹമ്മദ് പറഞ്ഞു. ദുബായിലെ മൊബിലിറ്റി ഡിസ്ട്രിക്റ്റിലാണ് അൾജീരിയൻ പവലിയൻ സ്ഥിതി ചെയ്യുന്നത്. അൾജീരിയയുടെ സംസ്കാരം, ചരിത്രം, ഭാവി തുടങ്ങിയവയെല്ലാം പവലിയൻ പ്രതിഫലിപ്പിക്കുന്നുണ്ട്.
Post Your Comments