ThiruvananthapuramLatest NewsKeralaNattuvarthaNews

സാ​ക്ഷി പ​റ​ഞ്ഞ യു​വാ​വി​നു ​നേ​രെ വ​ധ​ശ്ര​മം

നെ​ടു​മ​ങ്ങാ​ട് ക​ച്ചേ​രി ജ​ങ്ഷ​നി​ലെ പൂ​ക്ക​ട​യി​ൽ ജോ​ലി​ക്ക് നി​ൽ​ക്കു​ന്ന വെ​ള്ള​നാ​ട് കൂ​വ​കൂ​ടി സ്വ​ദേ​ശി അ​രു​ണി​നെ​യാ​ണ് (26) ഞാ​യ​റാ​ഴ്ച പൂ​ക്ക​ട​യി​ലെ​ത്തി​യ സം​ഘം കു​ത്തിപരി​ക്കേ​ൽ​പി​ച്ച​ത്

നെ​ടു​മ​ങ്ങാ​ട്: യു​വാ​വി​നെ സം​ഘം ചേ​ർ​ന്ന് ആ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ൽ സാ​ക്ഷി പ​റ​ഞ്ഞ യു​വാ​വി​നെ കുത്തിപരിക്കേൽപ്പിച്ചു. നെ​ടു​മ​ങ്ങാ​ട് ക​ച്ചേ​രി ജ​ങ്ഷ​നി​ലെ പൂ​ക്ക​ട​യി​ൽ ജോ​ലി​ക്ക് നി​ൽ​ക്കു​ന്ന വെ​ള്ള​നാ​ട് കൂ​വ​കൂ​ടി സ്വ​ദേ​ശി അ​രു​ണി​നെ​യാ​ണ് (26) ഞാ​യ​റാ​ഴ്ച പൂ​ക്ക​ട​യി​ലെ​ത്തി​യ സം​ഘം കു​ത്തിപരി​ക്കേ​ൽ​പി​ച്ച​ത്.

ക​ഴി​ഞ്ഞ 23ന് നെ​ടു​മ​ങ്ങാ​ട്‌ ടൗ​ണി​ൽ കി​ഴ​ക്കേ ബം​ഗ്ലാ​വ് പ​രി​സ​ര​ത്ത് വെച്ച് സം​ഘം മ​റ്റൊ​രു യു​വാ​വി​നെ വ​ള​ഞ്ഞി​ട്ട് ക്രൂ​ര​മാ​യി ത​ല്ലി​യി​രു​ന്നു. പൊ​ലീ​സ് എ​ത്തി​യ​തോ​ടെ യു​വാ​ക്ക​ൾ ഓ​ടി ര​ക്ഷ​പ്പെ​ട്ടു. ഈ ​സം​ഭ​വ​ത്തിൽ അരുൺ നെ​ടു​മ​ങ്ങാ​ട് പൊ​ലീ​സ് സ്​​റ്റേ​ഷ​നി​ലെത്തി സാ​ക്ഷി പ​റ​ഞ്ഞിരുന്നു. ഈ കാ​ര​ണം കൊ​ണ്ടാ​ണ് അ​രു​ണി​നെ​തി​രെ ആ​ക്ര​മ​ണം ന​ട​ന്ന​ത്.

Read Also : വി​വാ​ഹ​സം​ഘം സ​ഞ്ച​രി​ച്ച ബ​സ് അ​പ​ക​ട​ത്തി​ൽപെ​ട്ടു : അ​ടി​ത​ട്ടി നി​ന്ന​തി​നാ​ൽ ഒ​ഴി​വാ​യത് വ​ൻ ദു​ര​ന്തം

ക​ത്തി അ​രു​ണിന്റെ ക​ഴു​ത്തി​ന് താ​ഴെ​യാ​യി തു​ള​ച്ചു​ ക​യ​റി ഒ​ടി​ഞ്ഞ​ നി​ല​യി​ലാ​യി​രു​ന്നു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ അ​രു​ൺ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. സംഭവത്തിൽ നെ​ടു​മ​ങ്ങാ​ട് പൊ​ലീ​സ് അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button