ജിദ്ദ: ഇന്ത്യക്കാർക്കും സൗദിയിൽ റീ എൻട്രി, ഇഖാമ വിസകളുടെ കാലാവധി നീട്ടി നൽകും. വിദേശത്തുള്ള പ്രവാസികളുടെ ഇഖാമയുടെയും റീ എൻട്രിയുടെയും കാലാവധി 2022 ജനുവരി 31 വരെ സൗജന്യമായി നീട്ടി നൽകുന്നതിൽ ഇന്ത്യക്കാരും ഉൾപ്പെടുമെന്നും സൗദി അറേബ്യ അറിയിച്ചു.
ഇന്ത്യയ്ക്ക് പുറമെ ബ്രസീൽ, ഇന്തൊനേഷ്യ, പാകിസ്താൻ, തുർക്കി, ലബനൻ, ഈജിപ്ത്, ഇത്യോപ്യ, വിയറ്റ്നാം, അഫ്ഗാനിസ്താൻ, ദക്ഷിണാഫ്രിക്ക, സിംബാബ് വേ, നമീബിയ, മൊസാംബിക്, ബോട്സ്വാന, ലിസോത്തോ, ഈസ്വതിനി എന്നീ രാജ്യങ്ങളിൽ നിന്നുള്ളവർക്കാണ് ആനുകൂല്യം ലഭിക്കുക. ഇന്ത്യയടക്കമുള്ള ഏതാനും രാജ്യങ്ങളിൽ നിന്നുള്ളവർക്ക് യാത്രാ വിലക്ക് പിൻവലിച്ചതായി സൗദി അറേബ്യ അറിയിച്ചിട്ടുണ്ടെങ്കിലും ഒരിക്കൽ കൂടി ആനുകൂല്യം ലഭിക്കും. സൗദി ഭരണാധികാരി സൽമാൻ രാജാവിന്റെ നിർദ്ദേശ പ്രകാരമാണ് കാലാവധി നീട്ടിനൽകാൻ തീരുമാനിച്ചത്.
Read Also: വീട്ടമ്മയെ സിപിഎം നേതാവ് ജ്യൂസ് നൽകി മയക്കി പീഡിപ്പിച്ച സംഭവം: കേസ് അട്ടിമറിക്കാൻ അണിയറ നീക്കം ശക്തം
Post Your Comments