കോട്ടയം: സി പി എമ്മിനെ തെരഞ്ഞെടുപ്പില്‍ എസ് ഡി പി ഐ സഹായിച്ചുവെന്ന് ബിജെപി നേതാവ് ഡി.പുരന്ദേശ്വരി. ഇതില്‍ മുഖ്യമന്ത്രി മറുപടി പറയണമെന്നും, കേന്ദ്രം അട്ടപ്പാടിക്കായി തന്ന പണം എവിടെ പോയെന്ന് മുഖ്യമന്ത്രി പറയണമെന്നും പുരന്ദേശ്വരി ആവശ്യപ്പെട്ടു.
അതേസമയം, അട്ടപ്പാടിയില്‍ ആദിവാസികള്‍ ആശ്രയിക്കുന്ന കോട്ടത്തറ ട്രൈബല്‍ ആശുപത്രി വികസനം സർക്കാർ അട്ടിമറിച്ചുവെന്ന ആരോപണവും ഉയരുന്നുണ്ട്. രോഗികളെ റഫര്‍ ചെയ്യാനുള്ള പദ്ധതിയുടെപേരില്‍, ആദിവാസി ക്ഷേമ ഫണ്ടില്‍ നിന്ന് പെരിന്തല്‍ണ്ണ EMS സഹകരണ ആശുപത്രിയ്ക്ക് 12 കോടി രൂപയാണ് കൈമാറിയതെന്നും ഇതിന്‍റെ നാലിലൊന്ന് പണം ഉണ്ടായിരുന്നെങ്കില്‍, കോട്ടത്തറ ആശുപത്രിയില്‍ സിടി സ്കാന്‍ ഉള്‍പ്പെടെ ഉപകരണങ്ങള്‍ വാങ്ങാമായിരുന്നെന്ന് കോട്ടത്തറ ട്രൈബല്‍ വെല്‍ഫെയര്‍ ഓഫീസര്‍ തന്നെ പറയുന്നുവെന്നും ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.
അതേസമയം, സർക്കാരിനെതിരെ വലിയ വിമർശനങ്ങളാണ് അട്ടപ്പാടി ശിശു മരണത്തിൽ വന്നുകൊണ്ടിരിക്കുന്നത്. സർക്കാർ നടപടികൾ കാര്യക്ഷമമല്ലെന്നും പദ്ധതികൾ ഒന്നും എത്തേണ്ടിടത്തേക്ക് എത്തുന്നില്ലെന്നും പരാതി ഉയരുന്നുണ്ട്.
Post Your Comments