
പൂനെ: മാട്രിമോണിയല്‍ സൈറ്റിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ മുന്‍ സൈനികന്‍ അറസ്റ്റില്‍. കര്‍ണാടക ബെല്‍ഗാമിലെ കുംബത്ഗിരി സ്വദേശി ഭവ്രോ പാട്ടേല്‍ (31) ആണ് പിടിയിലായത്. വിവാഹ വാഗ്ദാനം നല്‍കി പെണ്‍കുട്ടിയെ പീഡിപ്പിച്ചശേഷം പ്രതി കടന്നുകളയുകയായിരുന്നു. ശേഷം ഇയാള്‍ മൊബൈല്‍ നമ്പര്‍ ബ്ലോക്ക് ചെയ്തതായി പെണ്‍കുട്ടിയുടെ പരാതിയില്‍ പറയുന്നു.
Read Also : സുഹൃത്തിന്റെ ഫാറ്റില്‍ എത്തിച്ച് യുവതിയെ ഭര്‍ത്താവും സുഹൃത്തും ചേര്‍ന്ന് കൂട്ടബലാത്സംഗത്തിനിരയാക്കി
നവംബര്‍ 18ന് ദഗ്ദുഷേത് ഗണപതി ക്ഷേത്രത്തില്‍ വച്ചാണ് പെണ്‍കുട്ടിയും പ്രതിയും കണ്ടുമുട്ടിയത്. സേനയുടെ യൂണിഫോമിലാണ് പ്രതി എത്തിയത്. സൈനികനാണെന്നാണ് പ്രതി പരിചയപ്പെടുത്തിയത്. ഉടന്‍ ജോലിക്ക് ഹാജരാകേണ്ടതിനാല്‍ വിവാഹ നിശ്ചയം ഉടന്‍ നടത്താമെന്ന് വിശ്വസിപ്പിച്ച് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുകയായിരുന്നു. സിംഹഗഡ് റോഡിലെ ലോഡ്ജില്‍ വച്ചായിരുന്നു പീഡനം.
അതേസമയം പ്രതി 2018ല്‍ സേനയില്‍ നിന്ന് കടന്നുകളഞ്ഞെന്നും മാട്രിമോണിയല്‍ സൈറ്റിലൂടെ പരിചയപ്പെട്ട നിരവധി സ്ത്രീകളെ വഞ്ചിച്ചതായും പൊലീസ് പറഞ്ഞു. പ്രതിക്കെതിരെ അഞ്ചിലേറെ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
Post Your Comments