Latest NewsUAENewsInternationalGulf

വിവാഹേതര ലൈംഗിക ബന്ധം ഇനി കുറ്റകരമല്ല: ചരിത്രത്തിലെ ഏറ്റവും വലിയ നിയമ പരിഷ്‌ക്കരണവുമായി യുഎഇ

അബുദാബി: ചരിത്രത്തിലെ ഏറ്റവും വലിയ നിയമ പരിഷ്‌ക്കരണവുമായി യുഎഇ. സിവിൽ, ക്രിമിനൽ നിയമങ്ങളിൽ വലിയ പരിഷ്‌ക്കരണത്തിനാണ് യുഎഇ പ്രസിഡന്റ് ശെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ അംഗീകാരം നൽകിയത്. പുതിയ നിയമ പ്രകാരം യുഎഇയിൽ വിവാഹേതര ലൈംഗിക ബന്ധം കുറ്റകരമാകില്ല. 18 വയസ്സിന് മുകളിലുള്ളവരുമായി പരസ്പര സമ്മതത്തോടെ വിവാഹേതര ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് കുറ്റകരമല്ലെന്നാണ് പുതിയ നിയമം ചൂണ്ടിക്കാട്ടുന്നത്.

Read Also: പോലീസ് സാന്നിധ്യത്തിൽ ബി.എം.എസ് പ്രവർത്തകർക്ക് നേരെ സി.ഐ.ടി.യു പ്രവർത്തകരുടെ അക്രമം

എന്നാൽ ഭർത്താവോ, ഭാര്യയോ, രക്ഷിതാവോ പരാതിപ്പെടുന്ന പക്ഷം ഇത് കുറ്റകരമാകുമെന്നും ഇത്തരം സന്ദർഭങ്ങളിൽ ആറു മാസത്തിൽ കുറയാത്ത തടവ് ശിക്ഷ ലഭിക്കാമെന്നും നിയമത്തിൽ വ്യവസ്ഥ ചെയ്യുന്നു.

അതേസമയം പ്രതിക്കെതിരായ ശിക്ഷ വേണ്ടെന്നു വയ്ക്കാൻ ഭാര്യയ്ക്കും ഭർത്താവിനും രക്ഷിതാക്കൾക്കും അധികാരമുണ്ടായിരിക്കും. വിവാഹേതര ലൈംഗിക ബന്ധത്തിൽ ജനിക്കുന്ന കുട്ടികൾക്ക് സംരക്ഷണം നൽകുമെന്നും പുതിയ നിയമത്തിൽ പറയുന്നുണ്ട്. ബലാത്സംഗത്തിനും അനുവാദത്തോടെയല്ലാത്ത ലൈംഗിക ബന്ധത്തിനും ജീവപര്യന്തം തടവു ശിക്ഷയാണ് ലഭിക്കുക. 18 വയസ്സിന് താഴെയുള്ളവരോ ഭിന്നശേഷിക്കാരോ ചെറുത്തുനിൽക്കാൻ കഴിവില്ലാത്തവരോ ആണ് ബലാത്സംഗത്തിന് ഇരയായതെങ്കിൽ വധശിക്ഷ വരെ ലഭിക്കാനിടയുണ്ട്. ആളുകളോട് സഭ്യേതരമായി പെരുമാറിയാൽ 10,000 ദിർഹം പിഴയും തടവും ശിക്ഷയായി ലഭിക്കും. കുറ്റകൃത്യത്തിനിടയിൽ ഭീഷണിയോ ശക്തിയോ ഉപയോഗിച്ചിട്ടുണ്ടെങ്കിൽ 20 വർഷം വരെ തടവ് ലഭിക്കാൻ സാധ്യതയുണ്ടെന്നും പുതിയ നിയമത്തിൽ പറയുന്നു.

Read Also: തലയില്‍ തുണിയിടാതെ പാകിസ്താനി മോഡല്‍ നടത്തിയ ഫോട്ടോഷൂട്ട് വിവാദത്തില്‍ : വിവാദമായത് മന്നത്തിന്റെ ഫോട്ടോ ഷൂട്ട്

സ്വകാര്യ ഇടങ്ങളിലെ മദ്യപാനം ഇനി മുതൽ കുറ്റകരമല്ലെന്നാണ് പുതിയ നിയമത്തിലെ മറ്റൊരു സവിശേഷത. എന്നാൽ പൊതു ഇടങ്ങളിലും മറ്റ് നിയമം മൂലം അനുവദിക്കപ്പെട്ട ഇടങ്ങളിലും വച്ച് മദ്യപാനം നടത്തുന്നത് പുതിയ നിയമ പ്രകാരം കുറ്റകരമാണ്. 21 വയസ്സിൽ താഴെയുള്ളവർക്ക് മദ്യം നൽകുന്നതും, അവരെ അത് ഉപയോഗിക്കാൻ പ്രേരിപ്പിക്കുന്നതും ശിക്ഷാർഹമായ കുറ്റമാണ്. സാമൂഹിക മാദ്ധ്യമങ്ങൾ വഴി ഉൾപ്പെടെ വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നതും കുറ്റമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button