Latest NewsNewsIndia

കരഞ്ഞു കൊണ്ട് യാത്രയാക്കി നാട്ടുകാർ: കരച്ചിലടക്കാനാതെ എസ്ഐയും

ഇദ്ദേഹം യാത്ര ചോദിക്കുമ്പോൾ ആളുകൾ ഇദ്ദേഹത്തിന്റെ മേൽ പൂക്കൾ ചൊരിയുന്നതും വീഡിയോയിൽ കാണാം.

ഖേദ്ബ്രഹ്മ: ഒരു എസ്ഐക്ക് സ്ഥലം മാറ്റം കിട്ടിയപ്പോൾ നാ‌ട്ടുകാർ വികാരധീനരായി നിൽക്കുന്ന വീഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗം സൃഷ്ടിക്കുന്നത്. നൂറുകണക്കിന് പേരാണ് എസ്ഐയ്ക്ക് യാത്രയയപ്പ് നൽകാനായി എത്തിയത്. ​ഗുജറാത്തിലാണ് സംഭവം നടന്നത്. ഗുജറാത്തിലെ ഖേദ്ബ്രഹ്മ പട്ടണത്തിലെ സബ് ഇൻസ്പെക്ടറായ വിശാൽ പട്ടേലിനാണ് ഹൃദ്യമായ യാത്രയയപ്പ് ലഭിച്ചത്.

നാട്ടുകാരും സഹപ്രവർത്തകരും വികാരാധീനരായതോടെ പൊലീസുകാരന്റെ കണ്ണും നിറഞ്ഞൊഴുകി. യാത്രയയപ്പിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. ​ നാട്ടുകാർക്ക് പ്രിയപ്പെട്ടയാളായിരുന്ന എസ്ഐ പരാതികളുമായി വരുന്ന ജനങ്ങളോട് മാന്യമായി പെരുമാറുകയും പരിഹാരം കണ്ടെത്തുകയും ചെയ്യുന്നയാളായിരുന്നു. അങ്ങനെ നാട്ടുകാർക്ക് ഇയാൾ പ്രിയപ്പെട്ടയാളായി.

Read Also: വിശുദ്ധ ഖുർആനെ അവഹേളിച്ച പ്രതിയെ വിട്ടുകിട്ടണം: ആൾക്കൂട്ടം പോലീസ് സ്റ്റേഷൻ കത്തിച്ചു

ഇതിനിടെ വിശാലിന് മറ്റൊരിടത്തേക്ക് സ്ഥലം മാറ്റം കിട്ടി. വിശാലിന് യാത്രയയപ്പ് നൽകാൻ നിരവധി പേരാണ് സ്റ്റേഷനിലെത്തിയത്. നാട്ടുകാർ ഓരോരുത്തരായി വിശാലിനെ കെട്ടിപ്പിടിച്ചു. ചിലർക്ക് കരച്ചിലടക്കാനായില്ല. ഇ‌ടയ്ക്ക് വിശാലും കണ്ണീരണിഞ്ഞു. ഇദ്ദേഹം കണ്ണ് തുടയ്ക്കുന്നത് വീഡിയോയിൽ കാണാം. ഇദ്ദേഹം യാത്ര ചോദിക്കുമ്പോൾ ആളുകൾ ഇദ്ദേഹത്തിന്റെ മേൽ പൂക്കൾ ചൊരിയുന്നതും വീഡിയോയിൽ കാണാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button