KeralaLatest NewsNews

ബേപ്പൂരിൽ സമഗ്ര ഉത്തരവാദിത്ത ടൂറിസം പദ്ധതി: പി എ മുഹമ്മദ് റിയാസ്‌

കോഴിക്കോട്: ലോക ടൂറിസം ഭൂപടത്തിലേക്ക് ബേപ്പുരിനെ അടയാളപ്പെടുത്തുന്ന പ്രവർത്തനങ്ങൾക്ക് തുടക്കമാവുകയാണെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. ആഗോള മാതൃകാ ഉത്തരവാദിത്ത കേന്ദ്രമായി ബേപ്പൂരിനെ മാറ്റുകയാണ് ലക്ഷ്യമെന്നും ഇതിന്റെ ഭാഗമായി ബേപ്പൂർ സമഗ്ര ഉത്തരവാദിത്ത ടൂറിസം വികസന പദ്ധതി ഞായറാഴ്ച്ച മുതൽ ആരംഭിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

Read Also: പുതിയ കോവിഡ് വകഭേദം: ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ള വിമാന സർവ്വീസുകൾക്ക് വിലക്കേർപ്പെടുത്തി കുവൈത്ത്

‘സാംസ്‌കാരിക തനിമയും, ഭക്ഷണ വൈവിധ്യവും, ഗ്രാമീണ ജീവിത രീതികളും ഉൾപ്പെടെ ഒരു വിനോദസഞ്ചാര കേന്ദ്രത്തിനു ആവശ്യമായ എല്ലാ ഘടകങ്ങളും ഒത്തിണങ്ങിയ ഒരു സ്ഥലമാണ് ബേപ്പൂർ. അതുകൊണ്ടാണ് ബേപ്പൂരിനെ സമഗ്രമായി സ്പർശിക്കുന്ന പദ്ധതിക്ക് രൂപം നൽകിയത്. പ്രദേശത്തിന്റെ പ്രകൃതിദത്തവും മനുഷ്യനിർമ്മിതവുമായ ആകർഷണങ്ങൾ, കാർഷിക മേഖല, മത്സ്യബന്ധന മേഖല, കലാ-സാംസ്‌കാരിക മേഖല, പരമ്പരാഗത തൊഴിൽ മേഖല, പ്രാദേശിക ഭക്ഷണ വിഭവങ്ങൾ, ആരാധനാലയങ്ങൾ എന്നിവയെല്ലാം ടൂറിസം മേഖലയുമായി ബന്ധപ്പെടുത്തിക്കൊണ്ട് അന്താരാഷ്ട്ര നിലവാരത്തിലുള്ള ടൂറിസം കേന്ദ്രമാക്കി ബേപ്പൂരിനെ മാറ്റിയെടുക്കാനാണ് ലക്ഷ്യംവെക്കുന്നതെന്ന്’ അദ്ദേഹം വ്യക്തമാക്കി.

‘ലോകപ്രശസ്തമായ ഉരു നിർമ്മാണം, ടൈൽ നിർമ്മാണം, മീൻ പിടുത്തം തുടങ്ങിയ ബേപ്പൂരിന്റെ സവിശേഷതകൾ സഞ്ചാരികൾക്ക് നേരിട്ട് അനുഭവിക്കാൻ അവസരമൊരുക്കുന്നതാണ് പദ്ധതി. ബേപ്പൂരിന്റെ പ്രാദേശിക വികസനത്തിനും കൂടി സഹായകരമാകുന്ന ഈ പദ്ധതിയിലൂടെ ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുക, പ്രാദേശിക സാമ്പത്തിക വികസനം, തൊഴിലവസരങ്ങൾ സൃഷ്ടിക്കുക, സ്ത്രീ ശാക്തീകരണം തുടങ്ങിയവയും ലക്ഷ്യമിടുന്നുണ്ടെന്നും’ അദ്ദേഹം കൂട്ടിച്ചേർത്തു.

Read Also: ഉയിഗുര്‍ മുസ്ലീം ജനതയെ പീഡിപ്പിച്ച് ചൈനീസ് സര്‍ക്കാര്‍, നിസ്‌കാര കേന്ദ്രം തകര്‍ത്തു : ഭാവിയില്‍ ഭീഷണിയായേക്കുമെന്ന് ഭയം

shortlink

Related Articles

Post Your Comments

Related Articles


Back to top button