ErnakulamLatest NewsKeralaNattuvarthaNews

യുവാവിനെ കുത്തി കൊലപ്പെടുത്താന്‍ ശ്രമം : പ്രതി പിടിയിൽ

നങ്ങാട് കോലോത്ത്ചിറ വീട്ടില്‍ അനില്‍കുമാറാ (38)ണ് പൊലീസ് പിടിയിലായത്

മരട്: യുവാവിനെ കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതി പിടിയിൽ. പനങ്ങാട് കോലോത്ത്ചിറ വീട്ടില്‍ അനില്‍കുമാറാ (38)ണ് പൊലീസ് പിടിയിലായത്. മരട് പൊലീസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

ചോറ്റാനിക്കര നാഗപ്പാടി കോളനി മലയപ്പറമ്പില്‍ വീട്ടില്‍ സുനിലിനെ (44) ആണ് പ്രതി കത്തി ഉപയോഗിച്ച് ഗുരുതരമായി കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം.

എറണാകുളത്ത് നിന്നു തൃപ്പൂണിത്തുറയിലേക്ക് സ്വകാര്യ ബസില്‍ യാത്ര ചെയ്യവെ അനില്‍കുമാര്‍ ബസിലുണ്ടായിരുന്ന യുവതിയെ ഉപദ്രവിക്കാന്‍ ശ്രമിച്ചിരുന്നു. ഇത് എതിര്‍ത്തതിലുള്ള വൈരാഗ്യം മൂലമാണ് സുനിലിനെ പ്രതി ആക്രമിച്ചത്.

Read Also : വീട്ടിനുള്ളിൽ ചായ കുടിച്ചുകൊണ്ടിരുന്ന യുവാവിന് ഇടിമിന്നലേറ്റ് ദാരുണാന്ത്യം

ബസില്‍ വെച്ച് ഇരുവരും തര്‍ക്കമുണ്ടായതിനെ തുടര്‍ന്ന് കണ്ടക്ടര്‍ ഇരുവരെയും ബസില്‍ നിന്നും ഇറക്കിവിട്ടിരുന്നു. തുടര്‍ന്ന് വൈറ്റില മെട്രോ സ്റ്റേഷന്‍ പരിസരത്തു വെച്ചാണ് പ്രതി സുനിലിനെ കത്തികൊണ്ട് കഴുത്തിലും നെഞ്ചത്തും കുത്തി പരിക്കേല്‍പ്പിച്ചത്.

ആക്രമണത്തിനു ശേഷം ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ ഓട്ടോറിക്ഷ തൊഴിലാളികൾ ആണ് തടഞ്ഞു നിര്‍ത്തി പൊലീസിലേൽപ്പിച്ചത്. നിരവധി കേസുകളില്‍ പ്രതിയാണ് പിടിയിലായ അനില്‍കുമാറെന്ന് പൊലീസ് പറ‍ഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button